
കോഴിക്കോട്: വയനാട് ലോക്സഭാ സീറ്റ് മുസ്ലിം ലീഗിനില്ലെന്നും രാഹുൽ ഗാന്ധിയാണ് മത്സരിക്കുന്നതെന്നും കോൺഗ്രസ് നേതാവ് കെ മുരളീധരൻ എംപി. ചുവരെഴുത്ത് പ്രവർത്തകരുടെ ആവേശമാണ്. അവരെ തളർത്തേണ്ടതില്ല. വടകരയിൽ യുഡിഎഫ് ബുക്ക്ഡ് എന്ന് എഴുതിക്കോട്ടെയെന്നും കെ.മുരളീധരൻ പറഞ്ഞു. സുധാകരനൊഴികെ എല്ലാ കോൺഗ്രസ് എം.പിമാരും മത്സരിക്കുമെന്നും കെ.മുരളീധരൻ കോഴിക്കോട് പ്രതികരിച്ചു.
കെഎം മാണി ആത്മകഥ എഴുതുമ്പോൾ മനസിലുള്ളതാണ് എഴുതുന്നത്. നിയമസഭയിൽ മാണിയെ അപമാനിച്ചവരാണ് പുസ്തകം പ്രകാശനം ചെയ്തത്. അത് അദ്ദേഹത്തിന്റെ ആത്മാവ് പൊറുക്കില്ലെന്നും കെ.മുരളീധരൻ പ്രതികരിച്ചു. രാമക്ഷേത്രം കോൺഗ്രസ് ബഹിഷ്കരിച്ചത് ചടങ്ങ് രാഷ്ട്രീയവൽക്കരിച്ചതിനാലാണ്. വിശ്വാസികൾക്ക് പോകാം പോകാതിരിക്കാം. മതേതര രാഷ്ട്രത്തിലെ പ്രധാനമന്ത്രി ക്ഷേത്ര ചടങ്ങിൽ യജമാനനാവരുത്. ശശി തരൂർ ശ്രീരാമ ഭക്തനാണ്. താനും ശ്രീരാമ ഭക്തനാണെന്നും മുരളീധരൻ പറഞ്ഞു.
നിയമസഭയെ ഗവർണ്ണർ അപമാനിച്ചു. അത് തെറ്റാണ്. ഗവർണ്ണർക്ക് സർക്കാറിനോട് അഭിപ്രായ വ്യത്യാസം ഉണ്ടാകാം. മുഖം വീർപ്പിച്ച് ഇരുന്നിട്ട് കാര്യമില്ല. ഗവർണ്ണർ സഭയിൽ വെച്ച് മുഖ്യമന്ത്രിയോട് മുഖം കറുപ്പിച്ചത് തെറ്റാണ്. മുഖ്യമന്ത്രി ചെയ്തതും തെറ്റാണ്. പ്രസംഗം വായിക്കാനുള്ള ആരോഗ്യ കുറവ് ഗവർണ്ണർക്കില്ല. 78 സെക്കന്റ് മാത്രം നയപ്രഖ്യാപനം നടത്തി ഗവർണ്ണർ ചരിത്രത്തിലിടം നേടി. അത് കേട്ടിരുന്ന മുഖ്യമന്ത്രിയും ചരിത്രത്തിന്റെ ഭാഗമായെന്നും മുരളീധരൻ പരിഹസിച്ചു.
Last Updated Jan 26, 2024, 10:14 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]