

സത്യദേവൻ പുരസ്ക്കാരം കാഥികൻ വിനോദ് ചമ്പക്കരയ്ക്ക്; എൻ കെ പ്രേമചന്ദ്രൻ എംപിയിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി
കോട്ടയം: പണ്ഡിറ്റ് നെഹ്റു കൾച്ചറൽ & പ്രോഗ്രസീവ് സെൻറർ കഥാപ്രസംഗ ശതാബ്ദി വർഷത്തോടനുബന്ധിച്ച് കഥാപ്രസംഗകലയുടെ ഉപജ്ഞാതാവും ആദ്യ കാഥികനുമായ സ്വാമി സത്യദേവൻ്റെ പേരിൽ ഏർപ്പെടുത്തിയ “സത്യദേവൻ പുരസ്കാരം” കാഥികൻ വിനോദ് ചമ്പക്കരയ്ക്ക് എൻ കെ പ്രേമചന്ദ്രൻ എംപി സമ്മാനിച്ചു.
പത്തനാപുരം ഗാന്ധിഭവൻ സെക്രട്ടറിയും സംസ്ഥാന ഓർഫനേജ് സമിതി അംഗവുമായ ഡോ.സോമരാജ് പൊന്നാടയണിയിച്ചു കൊല്ലത്തു വച്ചു നടന്ന ചടങ്ങിൽ മുതിർന്ന കാഥികരെ ആദരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]