
തൃശൂർ: പാവറട്ടിയിൽ പൊലീസ് ഉദ്യോഗസ്ഥൻ 56കാരന്റെ പല്ലിടിച്ചു കൊഴിച്ചെന്ന് പരാതി. വാക കുന്നത്തുള്ളി മുരളിയാണ് പാവറട്ടി സ്റ്റേഷൻ എസ്.ഐ ജോഷിക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. തന്റെ പല്ലടിച്ചു കൊഴിച്ചെന്ന് പരാതിയിൽ പറയുന്നു. സംഭവത്തിൽ മുരളി മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും പരാതി നൽകി. വാക കാർത്യായനി ക്ഷേത്രത്തിലെ ഉത്സവത്തിനിടയിലാണ് സംഭവം.
ഉത്സവത്തിനിടെ പ്രാദേശിക കമ്മിറ്റിയുടെ എഴുന്നള്ളിപ്പ് ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിനിടയിലാണ് പരാതിക്കടിസ്ഥാനമായ സംഭവമുണ്ടായത്. മുരളിയെ പൊലീസ് അകാരണമായി മർദിച്ചുവെന്നാണ് പരാതി. മുരളിയുടെ മുൻ വശത്തെ രണ്ട്പല്ലുകൾ നഷ്ടപ്പെട്ടതായും മറ്റു പല്ലുകൾ ഇളകിയതായും പരാതിയിൽ പറയുന്നു. പൊലീസ് മുരളിയെ അകാരണമായി മർദ്ദിക്കുകയായിരുന്നുവെന്ന് സഹോദരി സരളയും പറഞ്ഞു.
Last Updated Jan 26, 2024, 1:37 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]