

ശ്രീരാമനെയും പ്രധാനമന്ത്രിയെയും അപമാനിച്ച് ദേവസ്വം ബോര്‍ഡ് ശാന്തിക്കാരന്റെ വാട്സ്ആപ്പ് സന്ദേശം; ചെയ്തു ആണ് പ്രചരിപ്പിക്കുന്നതെന്ന് ശാന്തിക്കാരന്
തിരുവനന്തപുരം : അയോധ്യയില്‍ നടന്ന ശ്രീരാമ പ്രാണപ്രതിഷ്ഠയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയേയും അപമാനിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് ശാന്തിക്കാരൻ.
വാട്സ്ആപ്പ് സന്ദേശത്തിലൂടെയാണ് ഇയാളുടെ വളരെ മോശമായി സംസാരം.
തിരുവിതാംകൂർ ദേവസ്വം ബോർഡില്‍
ഏറ്റുമാനൂർ ഗ്രൂപ്പ് ശാസ്താംകോട്ട സബ് ഗ്രൂപ്പില്‍ വള്ളിക്കാവ് ദേവസ്വത്തില്‍ ശാന്തിക്കാരനായി ജോലി ചെയ്യുന്ന രാഹുല്‍ ചന്ദ്രൻ
(ശങ്കർ) എന്ന ആളുടെ പേരില്‍ ആണ് ഈ ശബ്ദ സന്ദേശം ദേവസ്വം ബോർഡ് ജീവനക്കാരുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ഉള്‍പ്പെടെ പ്രചരിക്കുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
കൊല്ലം അയത്തില്‍ സ്വദേശിയാണ് ഇയാള്‍. ശ്രീരാമചന്ദ്ര ഭഗവാനേയും പ്രാണ പ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് യജമാന സ്ഥാനം അലങ്കരിച്ച പ്രധാനമന്ത്രി
നരേന്ദ്ര മോഡിയേയും അശ്ലീല പദങ്ങളുപയോഗിച്ച് അധിക്ഷേപിച്ചു സംസാരിക്കുന്ന വോയ്സ് ക്ലിപ്പ് ആണ് വ്യാപകമായി പ്രചരിക്കുന്നത്.
എന്നാല്‍ ഇതു സംബന്ധിച്ച് ദേവസ്വം ബോർഡും പോലിസും ഇതേ വരെ അന്വേഷണം നടത്തിയിട്ടില്ല. അതേ സമയം സംഭവം കേന്ദ്ര ഏജൻസികളുടെ ശ്രദ്ധയിയില്‍ പെട്ടതായിയാണ് സുചന.
എന്നാല്‍ തന്റെ സംഭാഷണം എഡിറ്റ് ചെയ്തു ആണ് പ്രചരിപ്പിക്കുന്നത് എന്നും മറുവശത്തു പറഞ്ഞത് കൂടി അന്വേഷിക്കണം എന്നും രാഹുല്‍ ചന്ദ്രൻ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]