
തൃശൂർ: നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന വീടിന്റെ രണ്ടാം നിലയിൽ നിന്നും താഴെ വീണ് അതിഥി തൊഴിലാളി ഉൾപ്പെടെ മൂന്നുപേർക്ക് പരിക്കേറ്റു. വീടിന്റെ മുകളിൽ തട്ടടിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്. കൊടുങ്ങല്ലൂർ സ്വദേശികളായ ജയൻ, നെൽസൺ, കൊൽക്കട്ട സ്വദേശിയായ അൻസാർ അലി എന്നിവർക്കാണ് പരിക്കേറ്റത്. വിദഗ്ദ പരിശോധനയ്ക്ക് ശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാവുകയുള്ളൂ എന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പരിക്കേറ്റ മൂവരെയും മാളയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Last Updated Jan 26, 2024, 12:38 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]