
ഗര്‍ഭാവസ്ഥ എന്നത് സ്ത്രീകളില്‍ ശാരീരികവും മാനസികവുമായ ഏറെ മാറ്റങ്ങള്‍ക്കാണ് കാരണമാവുക. ഗര്‍ഭകാലത്ത് ശാരീരിക-മാനസികാരോഗ്യത്തെ പരിരക്ഷിക്കുന്നതിന് പലതും ശ്രദ്ധിക്കേണ്ടതുമുണ്ട്. എന്നാല്‍ ഗര്‍ഭധാരണത്തിന് മുമ്പായി ഇത്തരത്തില്‍ എന്തെങ്കിലും ശ്രദ്ധിക്കേണ്ടതുണ്ടോ?
ഉണ്ട് എന്നുതന്നെയാണ് ഉത്തരം. അതും സ്ത്രീകള്‍ മാത്രമല്ല, പുരുഷന്മാരും ഇതില്‍ ചില കാര്യങ്ങളില്‍ കരുതലോടെ നീങ്ങണം. എന്തായാലും ഗര്‍ഭധാരണത്തിന് ഒരുങ്ങുന്നവര്‍ ഇങ്ങനെ ശ്രദ്ധിക്കേണ്ടതോ, ചെയ്യേണ്ടതോ ആയ അഞ്ച് കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്.
ഒന്ന്…
സ്ത്രീകളിലെ ഓവുലേഷൻ പിരീഡ് അഥവാ, അണ്ഡോത്പാദനത്തിന്റെ സമയം അറിഞ്ഞുവയ്ക്കുന്നത് നല്ലതാണ്. ഇത് ഗര്‍ഭധാരണത്തിന് സഹായിക്കും. ഈ സമയത്താണ് ഗര്‍ഭധാരണം നടക്കാൻ ഏറെ സാധ്യതയുള്ളതും നല്ലതും. അടുത്ത പിരീഡ്സ് തുടങ്ങുന്നതിന്റെ 12-14 ദിവസം മുമ്പുള്ള സമയമാണിത്.
രണ്ട്…
ഗര്‍ഭധാരണത്തിന് തയ്യാറെടുക്കുമ്പോള്‍ ഭക്ഷണകാര്യങ്ങള്‍ നല്ലതുപോലെ ശ്രദ്ധിക്കാം. ആരോഗ്യകരമായ, ബാലൻസ്ഡ് ആയി എല്ലാ പോഷകങ്ങളും കിട്ടത്തക്ക രീതിയിലുള്ള ഭക്ഷണങ്ങള്‍ ഡയറ്റിലുള്‍പ്പെടുത്താം.നട്ട്സ്, സീഡ്സ്, ഫ്രൂട്ട്സ്, െല്‍ത്തി ഫാറ്റ്, പ്രോട്ടീൻ കാര്യമായി അടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവയെല്ലാം ഈ ഘട്ടത്തില്‍ കഴിക്കുന്നത് നല്ലതാണ്.
മൂന്ന്…
ജീവിതരീതികളിലും ചില മാറ്റങ്ങള്‍ കൊണ്ടുവരുന്നത് നല്ലതാണ്. ശാരീരികമായി സജീവമായി നില്ക്കാൻ ശ്രമിക്കണം. പതിവായ വ്യായാമം, യോഗ- മെഡിറ്റേഷൻ എല്ലാം നല്ലതാണ്. അതേസമയം ശ്രദ്ധിക്കുക, ലളിതമായ രീതിയിലേ ഈ സമയത്ത് വ്യായാമം ചെയ്യാവൂ. അധികമായാല്‍ അത് ഗര്‍ഭധാരണത്തെ ബാധിക്കാം.
നാല്…
പുകവലിക്കുന്ന ശീലമുള്ളവരാണെങ്കില്‍ ഗര്‍ഭധാരണത്തിന് പദ്ധതിയിടുമ്പോള്‍ തന്നെ ഈ ശീലം പൂര്‍ണമായി ഉപേക്ഷിക്കുക. പങ്കാളിയും ഈ ശീലമുപേക്ഷിക്കുന്നതാണ് നല്ലത്. കുറഞ്ഞപക്ഷം സ്ത്രീയുടെ അടുത്തിരുന്ന് വലിക്കാതിരിക്കാനെങ്കിലും ശ്രദ്ധിക്കണം.
അഞ്ച്…
സ്ട്രെസുള്ള അന്തരീക്ഷം എപ്പോഴും ഗര്‍ഭധാരണത്തിന് സങ്കീര്‍ണതകളുണ്ടാക്കും. അതിനാല്‍ സ്ട്രെസ് ഉള്ള സമയത്ത് ഗര്‍ഭധാരണത്തിന് ഒരുങ്ങരുത്. മറിച്ച് സ്വസ്ഥമായ മാനസികാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തിലായിരിക്കണം ഗര്‍ഭധാരണത്തിലേക്ക് കടക്കാൻ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]