
തിരുവനന്തപുരത്ത് മാതാവിനെ മകൻ തീകൊളുത്തി കൊന്നു. വെള്ളറട ആനപ്പാറയിലാണ് സംഭവം. 62 കാരിയായ മാതാവിനെ സ്വന്തം മകൻ കെട്ടിയിട്ട് കത്തിച്ച നിലയിലാണ് കണ്ടെത്തിയത്. നളിനി 62 ആണ് മരണപ്പെട്ടത്. മകൻ മോസസ് ബിപിൻ 36 വെള്ളറട പൊലീസ് കസ്റ്റഡിയിൽ.
Read Also :
വിട്ടിൽ അമ്മയും മകനുമാണ് താമസിച്ചു വന്നിരുന്നത്. ഇളയ മകനായ ജെയിൻ ജോക്കബ് അമ്മക്ക് ആഹാരവുമായി വീട്ടിലെത്തിയപ്പോഴാണ് അമ്മ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
കാലിൽ തുണി ഉപയോഗിച്ചുകെട്ടിയ നിലയിലാണ് കണ്ടത്. കാല് മാത്രമേ ഉണ്ടായിരുന്നുള്ളു.ബാക്കി ഭാഗങ്ങൾ കത്തികരിഞ്ഞ നിലയിലായിരുന്നു.ഭർത്താവ് പൊന്നു മണി പത്ത് വർഷങ്ങൾക്കു മുമ്പ് മരണപ്പെട്ടിരുന്നു.
Story Highlights: Mother was killed by her son on fire in Vellarada
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]