
റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കാനെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന് അയോദ്ധ്യാ രാമക്ഷേത്ര മാതൃക സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. റിപ്പബ്ലിക്ക് ദിന പരേഡിൽ പ്രധാന അതിഥിയായി പങ്കെടുക്കാനെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണുമായി രാജസ്ഥാനിലെ വഴിയോരക്കടയിൽ നിന്നും ചായ കുടിച്ച ശേഷം യുപിഎ വഴി പണമിടപാട് നടത്തിയെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു. ഭാരതം വിശ്വഗുരുവാണ് എന്ന് നരേന്ദ്ര മോദിജിയുടെ നേതൃത്വത്തിന് കീഴിൽ ഓരോ ദിവസവും തെളിയിച്ചു കൊണ്ടിരിക്കുകയാണെന്നും കെ സുരേന്ദ്രൻ കുറിക്കുന്നു.
ഹവാ മഹൽ സന്ദർശന വേളയിലാണ് ഫ്രഞ്ച് പ്രസിഡന്റിന് പ്രധാനമന്ത്രി രാമക്ഷേത്രത്തിന്റെ മാതൃക സമ്മാനിച്ചത്. കരകൗശല വിൽപ്പന കേന്ദ്രത്തിൽ പ്രധാനമന്ത്രി മാക്രോണിന് യുപിഐ ഇടപാടുകളെ കുറിച്ച് വിശദീകരിക്കുന്നതും ഒരുമിച്ച് ചായകുടിക്കുന്നതുമായ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി. മാക്രോൺ യുപിഐ ഇടപാട് നടത്തുന്നതും ദൃശ്യങ്ങളിൽ കാണാനാകും.
Read Also :
ഇന്നലെ വൈകിട്ട് ജയ്പൂരിലെത്തിയ മാക്രോണിനെ മുഖ്യമന്ത്രി ഭജൻലാൽ ശർമ്മയും വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ചേർന്നാണ് സ്വീകരിച്ചത്.റിപ്പബ്ലിക് പരേഡിൽ പങ്കെടുക്കുന്ന ആറാമത്തെ ഫ്രഞ്ച് ഭരണാധികാരിയാണ് മാക്രോൺ. കഴിഞ്ഞ വർഷം ജൂലൈ 13, 14 തീയതികളിൽ ബാസ്റ്റിൽ ഡേ ദിനത്തിൽ പ്രധാനമന്ത്രി ഫ്രാൻസ് സന്ദർശിച്ചിരുന്നു.
കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചത്
നാളെ ഭാരതത്തിന്റെ റിപ്പബ്ലിക്ക് ദിന പരേഡിൽ പ്രധാന അതിഥിയായി പങ്കെടുക്കാനെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണുമായി രാജസ്ഥാനിലെ വഴിയോരക്കടയിൽ നിന്നും ചായ കുടിച്ച ശേഷം യുപിഎ വഴി പണമിടപാട് നടത്തി, അതിന്റെ ഗുണവശങ്ങൾ പ്രധാനമന്ത്രി ഇമ്മാനുവൽ മാക്രോണിന് വിശദീകരിച്ചു. ഭാരതം വിശ്വഗുരുവാണ് എന്ന് നരേന്ദ്ര മോദിജിയുടെ നേതൃത്വത്തിന് കീഴിൽ ഓരോ ദിവസവും തെളിയിച്ചു കൊണ്ടിരിക്കുകയാണ്.
Story Highlights: Narendra Modi Shared Masala Tea with Emmanuel Macron
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]