
ജനപ്രീതിയിൽ മുന്നിലുള്ള നടന്മാരുടെ ലിസ്റ്റ് പുറത്തുവിട്ട് കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്സ് മീഡിയ. 2023ൽ ഇന്ത്യൻ സിനിമയിലെ താരങ്ങളുടെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. തെന്നിന്ത്യൻ ബോളിവുഡ് താരങ്ങൾ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ മലയാളത്തിൽ നിന്നും ആരും പത്ത് പേരടങ്ങുന്ന പട്ടികയിൽ ഇല്ല എന്നത് ഏറെ ശ്രദ്ധേയമാണ്.
പട്ടികയിൽ പത്താം സ്ഥാനത്ത് ഉള്ളത് സൂര്യയാണ്. വരാൻ പോകുന്ന കങ്കുവയുടെ അപ്ഡേറ്റുകൾ സൂര്യയെ തുണച്ചിട്ടുണ്ടെന്ന് ഉറപ്പാണ്. ഒൻപതാം സ്ഥാനത്ത് തെലുങ്ക് നടൻ രാം ചരൺ ആണ്. എട്ടാം സ്ഥാനത്ത് അല്ലു അർജുൻ ആണ്. അല്ലുവിന്റേതായി അണിയറയിൽ ഒരുങ്ങുന്ന പുഷ്പ 2വിനായി കാത്തിരിക്കുകയാണ് ഏവരും. ഏഴാം സ്ഥാനത്ത് തെലുങ്ക് താരം ജൂനിയർ എൻടിആർ ആണ്. ആർആർആർ എന്ന രാജമൗലി ചിത്രം രാം ചരണിനെയും ജൂനിയർ എൻടിആറിന്റെയും ജനപ്രീതി വർദ്ധിക്കുന്നതിന് കാരണമായിട്ടുണ്ട്. ആറാം സ്ഥാനം സ്വന്തമാക്കിയിരിക്കുന്നത് ബോളിവുഡ് താരം അക്ഷയ് കുമാർ ആണ്.
സൽമാൻ ഖാൻ അഞ്ചാം സ്ഥാനം സ്വന്തമാക്കിയപ്പോൾ, നാലാം സ്ഥാനം അജിത്തും ഏറ്റെടുത്തു. പ്രഭാസ് ആണ് ജനപ്രീതിയിൽ മൂന്നാം സ്ഥാനത്തുള്ള താരം. സലാർ എന്ന പ്രശാന്ത് നീൽ ചിത്രം പ്രഭാസിന്റെ ജനപ്രീതിയിൽ നേരിയ വർദ്ധനവ്(നിലവിലുള്ളതിനേക്കാൾ) ഉണ്ടാക്കിയിട്ടുണ്ട്. രണ്ടാം സ്ഥാനത്ത് തമിഴകത്തിന്റെ ദളപതി വിജയ് ആണ്. തമിഴ് നടന്മാരുടെ ജനപ്രീയ താരങ്ങളുടെ പട്ടികയിൽ വിജയ് ആയിരുന്നു ഒന്നാമത്. എന്നാൽ 2023ലെ മുഴുവൻ കണക്ക് പ്രകാരം ഒന്നാം സ്ഥാനം കൈക്കലാക്കിയിരിക്കുന്നത് ഷാരൂഖ് ഖാൻ ആണ്. ഹിന്ദി ജനപ്രിയ താരങ്ങളുടെ ലിസ്റ്റിലും ഷാരൂഖ് ഒന്നാമതാണ്. ആകെ തെലുങ്ക്, തമിഴ്, ബോളിവുഡിൽ നിന്നും മൂന്ന് നടന്മാർ വച്ചാണ് ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]