ധാക്ക: ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ ആക്ടിംഗ് ചെയർപേഴ്സണും സിയ കുടുംബത്തിന്റെ അനന്തരാവകാശിയുമായ താരിഖ് റഹ്മാൻ ലണ്ടനിലെ 17 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങി. താരിഖ് റഹ്മാന്റെ മടങ്ങി വരവ് ബംഗ്ലാദേശ് രാഷ്ട്രീയത്തിൽ നിർണായകമായ സ്വാധീനമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ.
തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് അദ്ദേഹം എത്തിയത്. ഭാര്യ ഡോ.
സുബൈദ റഹ്മാനും മകൾ സൈമയും കൂടെയുണ്ടായിരുന്നു. ഒരുകാലത്ത് ബംഗ്ലാദേശിന്റെ ഡാർക്ക് പ്രിൻസ് എന്നായിരുന്നു താരിഖ് റഹ്മാൻ അറിയപ്പെട്ടിരുന്നത്.
രോഗബാധിതയായ മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ മൂത്ത മകനായ 60 വയസ്സുള്ള റഹ്മാൻ ഇന്ന് ധാക്കയിലെ ഹസ്രത്ത് ഷാജലാൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി. ആരോഗ്യപ്രശ്നങ്ങൾ കാരണം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അമ്മയെ സന്ദർശിക്കുന്നതിന് മുമ്പ്, അദ്ദേഹം വിമാനത്താവളത്തിൽ നിന്ന് നേരിട്ട് സ്വീകരണ വേദിയിലേക്ക് പോകുമെന്ന് പാർട്ടി അറിയിച്ചു.
ഇങ്ക്വിലാബ് മഞ്ച സാംസ്കാരിക ഗ്രൂപ്പിന്റെ നേതാവും കഴിഞ്ഞ വർഷത്തെ സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളിലെ പ്രധാന വ്യക്തിയുമായിരുന്ന ഷെരീഫ് ഒസ്മാൻ ഹാദി സിംഗപ്പൂർ ആശുപത്രിയിൽ കൊല്ലപ്പെട്ടതിനെ തുടർന്ന് രാജ്യത്ത് അസ്വസ്ഥതകൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് റഹ്മാന്റെ മടങ്ങിവരവ്. ഇന്നലെ ധാക്കയിലെ മൊഗ്ബസാർ പ്രദേശത്ത് ക്രൂഡ് ബോംബ് സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു.
2024 ഓഗസ്റ്റ് 5 ന് വിദ്യാർത്ഥികളുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭത്തെ തുടർന്ന് പ്രധാനമന്ത്രിയായിരുന്ന ഷെയ്ഖ് ഹസീന പലായനം ചെയ്തിരുന്നു. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് ഹസീനയുടെ പാർട്ടിയായ അവാമി ലീഗിനെ വിലക്കുകകൂടി ചെയ്തതോടെ ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ ബിഎൻപി പ്രധാന പാർട്ടിയായി മാറി.
ബിഎൻപി ഭരണം പിടിക്കുമെന്നാണ് സർവേകൾ പറയുന്നത്. അങ്ങനെയെങ്കിൽ താരിഖ് റഹ്മാൻ നിർണായക പങ്കുവഹിച്ചേക്കും.
ഇന്ത്യയുമായുള്ള ബന്ധത്തിന്റെ ഭാവി റഹ്മാന്റെ ബംഗ്ലാദേശിലേക്കുള്ള തിരിച്ചുവരവ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിർണായകമാണ്. നിലവിലെ ഇടക്കാല സർക്കാറുമായി ഇന്ത്യക്ക് നല്ല ബന്ധമല്ല ഉണ്ടായിരുന്നത്.
അതിലുപരി, ഇടക്കാല സർക്കാർ പാകിസ്ഥാനുമായും ചൈനയുമായും കൂടുതൽ അടുക്കുകയും ചെയ്തു. റഹ്മാന്റെ പാർട്ടിയായ ബിഎൻപിയുമായുള്ള ഇന്ത്യയുടെ ബന്ധം മുൻകാലത്ത് അത്ര നല്ലതാരിയിരുന്നില്ലെങ്കിലും ബിഎൻപി പാകിസ്ഥാനുമായും അകലം പാലിച്ചിരുന്നു.
2001-2006 കാലഘട്ടത്തിൽ ബിഎൻപിയുടെ സഖ്യകക്ഷിയായിരുന്ന തീവ്ര ഇസ്ലാമിക ഗ്രൂപ്പായ ജമാഅത്തെ ഇസ്ലാമി, വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ അവരുടെ പ്രധാന എതിരാളിയാണ്. അവാമി ലീഗിനെ നിലവിൽ തെരഞ്ഞെടുപ്പുകളിൽ നിന്ന് വിലക്കിയതോടെ, ബിഎൻപി ജനാധിപത്യപരമായ പങ്കാളിയായി ഇന്ത്യ കണ്ടേക്കാം.
ഇന്ത്യ, പാകിസ്ഥാൻ എന്നിവക്കല്ല ബംഗ്ലാദേശിനാണ് തന്റെ പ്രഥമ പരിഗണനയെന്ന് താരിഖ് റഹ്മാൻ മുമ്പ് പറഞ്ഞിരുന്നു. എന്നാൽ, ഹസീനയ്ക്ക് അഭയം നൽകാനുള്ള ഇന്ത്യയുടെ തീരുമാനത്തെ താരിഖ് റഹ്മാൻ എങ്ങനെ കാണുന്നുവെന്നതും നിർണായകമാകും.
ഈ മാസം ആദ്യം, ഖാലിദ സിയയുടെ ആരോഗ്യസ്ഥിതി വഷളാകുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശങ്ക പ്രകടിപ്പിച്ചിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

