കൊച്ചി: കേരളത്തിലെ പല നഗരങ്ങളിലേയും ഒരു വിഭാഗം ഓട്ടോ ഡ്രൈവര്‍മാരെക്കുറിച്ച് യാത്രക്കാര്‍ക്ക് വലിയ പരാതികളാണുള്ളത്. പലപ്പോഴും അമിതനിരക്ക് ഈടാക്കുന്നത് തര്‍ക്കങ്ങളിലേക്കും കയ്യാങ്കളിയിലേക്കും വരെ എത്താറുണ്ട്. കഴിഞ്ഞ ദിവസം ഒരു ഓട്ടോഡ്രൈവറില്‍ നിന്നുണ്ടായ മാനസികമായി തകര്‍ക്കുന്ന അനുഭവം പങ്കുവെച്ചിരിക്കുകയാണ് മീര സമീറ എന്ന യുവതി. കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി മടങ്ങുമ്പോള്‍ വെറും ഏഴ് മിനിറ്റ് നേരത്തേക്ക് വെയ്റ്റിംഗ് ചാര്‍ജായി 120 രൂപ അധികം ആവശ്യപ്പെട്ടത് ചോദ്യം ചെയ്തതാണ് ഓട്ടോഡ്രൈവറെ പ്രകോപിപ്പിച്ചത്.
തനിക്കൊപ്പം ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന മകനും ഉണ്ടായിരുന്നുവെന്നും അയാള്‍ ചോദിച്ച പണം നല്‍കാത്തതിന് വളരെ മോശമായി സംസാരിക്കുകയും മകന്റെ വൈകല്യത്തേപ്പോലും കളിയാക്കുകയും ചെയ്യുന്ന പെരുമാറ്റമാണ് താന്‍ നേരിട്ടതെന്നും യുവതി തന്റെ കുറിപ്പിലൂടെ വ്യക്തമാക്കുന്നു. സംഭവത്തില്‍ ഓട്ടോഡ്രൈവര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയെന്നും അധികൃതര്‍ നടപടികള്‍ സ്വീകരിക്കുന്നുവെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും യുവതിയുടെ കുറിപ്പില്‍ പറയുന്നു.
മീര സമീറ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ചുവടെ
ഇന്നലെ (ചൊവ്വാഴ്ച) ഞാനും എന്റെ ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന ഇളയ മോന് Immanuel ഉം അനുഭവിക്കേണ്ടി വന്ന ഒരു ദുരവസ്ഥ നിങ്ങളുമായി share ചെയ്യുകയാണ്….
സന്ധ്യയ്ക്ക് ഏകദേശം 7 മണിയോടെ ഞാനും മോനും എറണാകുളം M G Road ലുള്ള Centre Square Mall ന് എതിര്‍വശത്തു നിന്ന് കടവന്ത്രയിലെ ഞങ്ങളുടെ apartment ലേക്ക് പോകാനായി ഒരു auto യില്‍ കയറി..
Auto കുറച്ചു മുന്നോട്ടു നീങ്ങിയപ്പോള്‍ ഞാന്‍ driver നോട് പറഞ്ഞു ചേട്ടാ Padma Jn വരെ ഒന്ന് പോകാനുണ്ട്, അവിടെ ഒരു shop ല്‍ നിന്ന് എനിക്കൊരു item എടുക്കാനുണ്ട് എന്ന്… ഒരു മടിയും കൂടാതെ അയാള്‍ U turn എടുത്തു auto ആ കടയിലേക്ക് വിട്ടു…
ഉച്ചയ്ക്ക് ശേഷം ഞാനാ കടയില്‍ വിളിച്ച് എനിക്കാവശ്യമുള്ള സാധനങ്ങളുടെ list കൊടുത്തിരുന്നെങ്കിലും Christmas തിരക്കുകള്‍ കാരണം അവരത് pack ചെയ്തു വെയ്ക്കാന്‍ മറന്ന് പോവുകയും, അതുകൊണ്ട് ഞാന്‍ എത്തിയ ശേഷം അവര്‍ items pack ചെയ്തു bill ആക്കി തരാന്‍ ഏകദേശം 7 min എടുക്കുകയും ചെയ്തു…
ഈ നേരമത്രയും എന്റെ മോന് പുറത്ത് auto യില്‍ wait ചെയ്യുകയായിരുന്നു..
ഞാന്‍ items എടുത്ത് auto യില്‍ കയറി…. Driver അപ്പോഴും അത്രനേരം wait ചെയ്തതിനെ കുറിച്ച് ഒന്നും സംസാരിച്ചില്ല… പക്ഷേ Padma jn ല്‍ നിന്ന് 4 km ദൂരമുള്ള എന്റെ apartment ന് മുന്നില്‍ 7.30 ഓടെ എത്തിയപ്പോള്‍ അയാളോട് ഞാന്‍ കൂലി ചോദിച്ചു, അപ്പോള്‍ അയാള്‍ 200 രൂപ എന്ന് പറയുകയും ചെയ്തു….
ഞാന്‍ പറഞ്ഞു ചേട്ടാ ഇത് അന്യയമാണ്, 80-100 ഒക്കെയാണ് സാധാരണ എല്ലാവരും വാങ്ങുക, സ്വന്തമായി വാഹനം ഓടിക്കാറുണ്ടെങ്കിലും ഞാന്‍ ഇടക്കിടയ്ക്ക് ഓട്ടോ യില്‍ യാത്ര ചെയ്യാറുണ്ട്… Waiting charge ഉള്‍പ്പെടെ ഞാന്‍ 120 തരാമെന്ന് മര്യാദയുടെ ഭാഷയില്‍ പറയുകയും ചെയ്തു…. അയാള്‍ 10 മിനിറ്റോളം എന്നോട് അങ്ങേയറ്റം പരുഷമായ ഭാഷയില്‍ തര്‍ക്കിച്ചെങ്കിലും ഞാന്‍ ശബ്ദമുയര്‍ത്താതെ തന്നെ 120 രൂപ തരാമെന്നുള്ള നിലപാടില്‍ ഉറച്ചു നിന്നു…. അയാള്‍ സമ്മതിച്ചില്ല…
ഒടുവില്‍ ഞാന്‍ ആ auto യിലെ QR code scan ചെയ്ത് 120 രൂപ അയാള്‍ക്ക് Gpay ഇട്ടു…
അപ്പോഴേക്കും അയാള്‍ രോഷം കൊണ്ട്, auto വളരെ speed ല്‍ എടുക്കുകയും, ഞാന്‍ പുറത്തെടുത്തു വച്ചിരുന്ന items അടങ്ങിയ ആ വലിയ cover ന് മുകളിലേക്ക് ഓടിച്ച് അത് മറിച്ചിടുകയും ചെയ്തു…
ഒപ്പം വലിയ ശബ്ദത്തില്‍ ‘ചുമ്മാതല്ലെടി നിന്റെ മകന് ഇങ്ങനെ ആയിപ്പോയത്’ എന്നൊരു അലര്‍ച്ചയും…
എനിക്ക് തിരിച്ചൊന്നും പറയാന്‍ കഴിയാത്ത വണ്ണം വേദന കൊണ്ട് ഞാന്‍ നിശബ്ദയായി പോയി..
ആ സമയം അയാള്‍ ഓട്ടോ reverse എടുക്കുകയായിരുന്നു…
എനിക്ക് വാക്കുകള്‍ കിട്ടുന്നുണ്ടായിരുന്നില്ല…അയാള്‍ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നത് ഞാന്‍ കേട്ടില്ല…
അപ്പോഴും ഞാനയാളോട് കയര്‍ത്തിട്ടില്ല… അതിവേദനയോടെ ഞാനയാളോട് ഇത്രയും പറഞ്ഞു ‘ചേട്ടാ ഇത് ലോകത്ത് എവിടെയും, ചേട്ടന്റെ വീട്ടിലും സംഭവിക്കാവുന്നതേയുള്ളു, ആരോടും ഇങ്ങനെയൊന്നും പറയരുത്, നിങ്ങള്‍ ഇത്ര മനുഷ്യത്വം ഇല്ലാത്തവനായി പോയല്ലോ’ എന്ന്….
ഉടനെ അയാള്‍ കൂടുതല്‍ ഉച്ചത്തില്‍ ‘നിനക്കൊക്കെ ഇങ്ങനെ ഉള്ളതേ ഉണ്ടാകൂ ‘ എന്നും കൂടി പറഞ്ഞ ശേഷം auto അതിവേഗത്തില്‍ എടുത്തു gate നടുത്തേക്ക് പോവുകയും security യോട് എന്തൊക്കെയോ പറയുകയും ചെയ്തു…. ആ സമയം ഞാന്‍ ആ auto യുടെ number note ചെയ്യാന്‍ security യോട് ആവശ്യപ്പെട്ടിരുന്നു…
ഉടന്‍ തന്നെ ഞാന്‍ കടവന്ത്ര പോലീസ് സ്റ്റേഷനില്‍ വിളിച്ചു വിവരം പറയുകയും അവര്‍ 15 മിനിറ്റിനുള്ളില്‍ (SI യും 2 constables ഉം) എന്റെ വീട്ടിലെത്തി സംഭവത്തിന്റെ വിശദാoശങ്ങള്‍ എഴുതിഎടുക്കുകയും ഉചിതമായ നടപടി എടുക്കുകയും ചെയ്യാമെന്ന് ഉറപ്പ് വരുത്തി പോവുകയും ചെയ്തു ..
ഓട്ടോ driver എന്നോട് കയര്‍ത്തു സംസാരിക്കുന്ന നേരമത്രയും എന്റെ Immu ആകെ panic ആയി നില്‍ക്കുകയായിരുന്നു…
ഈ സംഭവം എന്നെ മാനസികമായി ഏറെ തളര്‍ത്തി കളഞ്ഞു…
സംഭവം നടന്ന ഉടനെ തന്നെ ഞാനെന്റെ ഏറ്റവുമടുത്ത സുഹൃത്തുക്കളെ വിവരമറിയിക്കുകയും അവര്‍ വന്ന് മുഖ്യമന്ത്രി, ഡിജിപി, City Police Commissioner ഉള്‍പ്പെടെ ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക്, ഈ സംഭവത്തിന്റെ എല്ലാ details ഉം mail അയക്കുകയും ചെയ്തു….
4 km ന് അമിതകൂലി ആവശ്യപ്പെട്ടത് നിഷേധിച്ചതാണ് അയാള്‍ എന്നില്‍ ആരോപിക്കുന്ന കുറ്റം….
അതിന് 15 വര്‍ഷം മുമ്പ് ജനിച്ച നിസ്സഹായനായ എന്റെ കുഞ്ഞ് എന്ത് ചെയ്തു… ഇത്രയും ഹീനമായ ഒരു പരാമര്‍ശം നടത്തിയ അയാളെ മൃഗം എന്ന് പോലും വിളിക്കാന്‍ കഴിയുന്നില്ല…വെല്ലുവിളികള്‍ നേരിടുന്ന മനുഷ്യരെ,ഇപ്പോഴും സമൂഹത്തിലെ ഒരു വിഭാഗം എങ്ങനെയാണ് നോക്കി കാണുന്നതെന്നതിന്റെ നേര്‍കാഴ്ചയാണ് ഇന്നലെ രാത്രി ഞാന്‍ കണ്ടത്…
Traumatized ആണ് ഞാന്‍…
പോലീസ് ഇന്ന് അയാളെ സ്റ്റേഷന് വിളിച്ചു വരുത്തി… എനിക്ക് അവിടം വരെ ചെല്ലാനുള്ള മാനസികാവസ്ഥ ആയിരുന്നില്ല…അയാള്‍ ഒരു മണിക്കൂറോളം ഞങ്ങള്‍ താമസിക്കുന്ന flat ന് താഴെ വന്ന് wait ചെയ്തു എന്ന് security പറഞ്ഞു…, പക്ഷേ അയാള്‍ എന്നോടും എന്റെ കുഞ്ഞിനോടും ചെയ്ത ക്രൂരത ക്ഷമിക്കാനോ മാപ്പ് കൊടുക്കാനോ ഞാന്‍ തയ്യാറല്ല….
ഈ സമൂഹത്തിന്റെ കാഴ്ചപ്പാട് ഇനിയും മാറേണ്ടതുണ്ട്…
ഒറ്റ രാത്രി ഇരുട്ടി വെളുക്കുമ്പോഴേക്കല്ല…
നമ്മള് ഓരോരുത്തരും മാറ്റമാവുക….
ഒരു വലിയ മാറ്റത്തിന്റെ തുടക്കം അങ്ങനെയാവട്ടെ…
സമാന അനുഭവങ്ങള്‍ ഉള്ള മാതാപിതാക്കള്‍ ഉണ്ടെങ്കില്‍ അവരെ ചേര്‍ത്ത് ഒരു പത്രസമ്മേളനം നടത്തി അധികൃതരെ അറിയിക്കണമെന്നും , വെല്ലുവിളികള്‍ നേരിടുന്ന സഹജീവികള്‍ക്ക് അര്‍ഹിക്കുന്ന സഹായവും പരിഗണനയും ഉറപ്പാക്കുകയും ചെയ്യണമെന്നും ആഗ്രഹമുണ്ട്…
Challenged കുഞ്ഞുങ്ങള്‍ക്ക് നേരെയുള്ള ഇത്തരത്തിലുള്ള അവഹേളനങ്ങള്‍ എന്നെപ്പോലുള്ള single parent ന് ഏല്പിക്കുന്ന ആഘാതം ചെറുതല്ല….verbal abuse നടത്തുന്ന ഇത്തരം നീചരായവര്ക്ക് തക്കതായ ശിക്ഷ കൊടുക്കാന്‍ സമൂഹം ഒന്നിച്ചു നില്‍ക്കേണ്ടത് അത്യാവശ്യമാണ്….
ഈ news നിങ്ങള്‍ കഴിയുന്നത്ര share ചെയ്യുക
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]