ചണ്ഡീഗഡ്: കഴിഞ്ഞ 18 മാസത്തിനിടെ 11പേരെ കൊലപ്പെടുത്തിയ സീരിയൽ കില്ലർ പിടിയിൽ. പഞ്ചാബിലാണ് സംഭവം. ഹോഷിയാർപൂർ ജില്ലയിലെ ചൗര ഗ്രാമവാസിയായ രാം സരൂപ് (31) എന്ന സോധിയാണ് പിടിയിലായത്. മറ്റൊരു കേസിൽ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുന്നതിനിടെയാണ് താൻ 11പേരെ കൊലപ്പെടുത്തിയ വിവരം സോധി വെളിപ്പെടുത്തിയത്.
യുവാക്കളെയാണ് പ്രതി ലക്ഷ്യമിടുന്നത്. രാത്രിയിൽ ലിഫ്റ്റ് വാഗ്ദാനം ചെയ്ത് കാറിൽ കയറ്റിയ ശേഷം ലൈംഗികമായി ദുരുപയോഗം ചെയ്യാനും കൊള്ളയടിക്കാനും ശ്രമിക്കും. അത് എതിർക്കുന്നവരെ കൊലപ്പെടുത്തും. കഴുത്ത് ഞെരിച്ച് അല്ലെങ്കിൽ ഇഷ്ടികകൾ ഉപയോഗിച്ചാണ് ഇയാൾ പുരുഷന്മാരെയെല്ലാം കൊലപ്പെടുത്തുന്നത്. പഞ്ചാബിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്തിരുന്ന മുൻ സൈനികൻ അടുത്തിടെ കൊല്ലപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തിനിടെയാണ് സോധിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്.
വിവാഹിതനായ പ്രതികൾക്ക് മൂന്ന് കുട്ടികളുണ്ട്. സ്വവർഗ ലൈംഗികത കാരണം രണ്ട് വർഷം മുമ്പ് ഭാര്യയും ബന്ധുക്കളും ചേർന്ന് ഇയാളെ വീട്ടിൽ നിന്നും പുറത്താക്കിയിരുന്നു. പ്രതി എച്ച്ഐവി ബാധിതനാണോ എന്ന് സംശയമുള്ളതിനാൽ വൈദ്യപരിശോധന നടത്തിയ ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]