

പെരുമ്പാവൂരില്‍ ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി;ഭര്‍ത്താവ് പൊലീസ് പിടിയില്‍.
സ്വന്തം ലേഖിക
എറണാകുളം: പെരുമ്പാവൂരില്‍ യുവതി തലയ്ക്കടിയേറ്റ് മരിച്ചു. എറണാകുളം ചെമ്ബറക്കി നാലു സെന്റ് കോളിനിയിലെ അനു(28)വാണ് കൊല്ലപ്പെട്ടത്.സംഭവത്തില്‍ ഭര്‍ത്താവ് രജീഷി(30)നെ പൊലീസ് പിടികൂടി. അനുവിന്റെ വീട്ടില്‍ വെച്ചായിരുന്നു സംഭവം.
യുവതിയെ കൊലപ്പെടുത്തിയ ശേഷം സംഭവസ്ഥലത്തുനിന്നും രക്ഷപ്പെട്ട പ്രതിയെ ആലുവ റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് പിടികൂടിയത്.ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. അഞ്ച് വര്‍ഷം മുമ്ബാണ് ഇവര്‍ വിവാഹിതരായത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
കൊലപാതകത്തിന് ശേഷം പ്രതി രക്ഷപ്പെടാന്‍ ശ്രമിക്കവേയാണ് ആര്‍പിഎഫിന്റെ പിടിയിലായത്. കൊലപാതകത്തിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല.സംശയത്തിന്റെ പേരിലാകാം കൊലപാതകമെന്ന് പൊലീസ് പറയുന്നു. പ്രതിയെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]