
രാജ്യത്തിന്റെയാകെ ശ്രദ്ധയാകര്‍ഷിച്ച് ഒരു സൂപ്പര്‍ താരമാണ് പ്രഭാസ്. ഹിറ്റ്മേക്കര് എസ് എസ് രാജമൗലിയുടെ ചിത്രം ബാഹുബലിയില്‍ നായകനായി പ്രഭാസ് രാജ്യമാകെ ചര്‍ച്ചകളില്‍ നിറഞ്ഞിരുന്നു. ഇന്ത്യൻ ബോക്സ് ഓഫീസില്‍ കാത്തിരിപ്പുണര്‍ത്തുന്ന ചിത്രങ്ങളില്‍ പ്രഭാസ് നായകനായവ എന്നും മുൻനിരയിലുണ്ടാകാറുണ്ട്. പ്രഭാസിന്റെ 21 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ പ്രവര്‍ത്തിച്ചവരില്‍ പ്രശാന്ത് നീലാണ് മികച്ച സംവിധായകൻ എന്ന വാക്കുകളാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.
സംവിധായകനെന്ന നിലയില്‍ പ്രശാന്ത് നീലിന് താരം മുഴുവൻ മാര്‍ക്കും നല്കുമ്പോള് സലാറിനായി കാത്തിരിക്കുന്നവര്‍ ആവേശത്തിലാകുകയാണ്. കെജിഎഫ് എന്ന ഹിറ്റിന്റെ സംവിധായകൻ പ്രശാന്ത് നീലിനൊപ്പം ബാഹുബലി നായകൻ പ്രഭാസും എത്തുമ്പോള്‍ സലാര്‍ റെക്കോര്‍ഡുകള്‍ പലതും തിരുത്തുമെന്നാണ് പ്രതീക്ഷ.കെജിഎഫുമായി സലാറിന് ബന്ധമില്ലെന്ന് ചിത്രത്തിന്റെ സംവിധായകൻ പ്രശാന്ത് നീല്‍ വ്യക്തമാക്കിയിരുന്നു. സലാര്‍ ഉഗ്രത്തിന്റെ റീമേക്കാണ് എന്ന വാര്‍ത്ത തീര്‍ത്തും അടിസ്ഥാനരഹിതമാണ് എന്ന് നിര്‍മാതാവ് വിജയ് കിരങ്‍ന്ദുര്‍ പ്രതികരിച്ചിരുന്നു.
In my 21 years in the film industry, is definitely the Best Director I have ever worked with
– in a recent interview
— Ayyappan (@Ayyappan_1504)
കേരളത്തില്‍ സലാര്‍ വിതരണം ചെയ്യുക ചിത്രത്തില്‍ വര്‍ദ്ധരാജ് മാന്നാര്‍ ആയി എത്തുന്ന നടൻ പൃഥ്വിരാജിന്റെ പ്രൊഡക്ഷൻസാണ് എന്ന് നേരത്തെ പ്രഖ്യാപിച്ചതും ആരാധകര്‍ ഏറ്റെടുത്ത ഒരു റിപ്പോര്‍ട്ടായിരുന്നു. കേരളത്തില്‍ പ്രഭാസിന്റെ സലാറിന്റെ ഫാൻസ് ഷോ സംഘടിപ്പിക്കുന്നത് ഓള് കേരള പൃഥ്വിരാജ് ഫാൻസ് ആൻഡ് വെല്‍ഫെയര്‍ അസോസിയേഷനാണ് എന്നതിനാല്‍ ആരവമാകും എന്നും ഉറപ്പ്. അസോസിയേഷന്റെ കോട്ടയം ജില്ലാ കമ്മിറ്റി ഷോ തീരുമാനിച്ചും കഴിഞ്ഞു എന്നും റിപ്പോര്‍ട്ടുകളുണ്ടായിട്ടുണ്ട്. പൃഥ്വിരാജിന്റെ സലാര്‍ കോട്ടയത്ത് അഭിലാഷ് തിയറ്ററില്‍ പ്രദര്‍ശിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട് എന്ന് മാത്രമല്ല ടിക്കറ്റ് ബുക്കിംഗ് തുടങ്ങിയിട്ടുമുണ്ട് എന്നാണ് സാമൂഹ്യ മാധ്യമങ്ങളില്‍ നിന്ന് മനസിലാകുന്നത്.
ഡിസംബര്‍ 22നാണ് ഇന്ത്യയിലെ റിലീസ്. ഒടിടി റൈറ്റ്സിന് സലാറിന് 160 കോടി രൂപയാണ് ലഭിച്ചത് എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്. ഒടിടി റൈറ്റ്സ് നൈറ്റ്ഫ്ലിക്സാണ് നേടിയിരിക്കുന്നത് എന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇത് ഒരു പ്രഭാസ് ചിത്രത്തിന്റെ ഒടിടി റൈറ്റ്സിന് ലഭിച്ചതില്‍ വെച്ച് ഉയര്‍ന്ന തുകയാണ് സലാറിന്റേത് എന്നത് ഒരു റെക്കോര്‍ഡുമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]