

First Published Dec 25, 2023, 2:55 PM IST
തലയില്‍ താരൻ ഉണ്ടാകുന്നത് പലരുടെയും ഒരു നിത്യപ്രശ്നമാണ്. വിവിധ കാരണങ്ങള്‍ കൊണ്ടാകാം താരൻ വരുന്നത്. എന്നാല്‍ ഒരിക്കല്‍ താരൻ വന്നുകൂടിയാല്‍ പിന്നെയതില്‍ നിന്ന് പൂര്‍ണമായി മോചിക്കപ്പെടാൻ പ്രയാസമാണെന്നതാണ് വാസ്തവം. ഇതിനിടയില്‍ പല പൊടിക്കൈകളും പരീക്ഷിച്ചുനോക്കേണ്ടി വരും.
എന്താണ് താരൻ ഉണ്ടാകാൻ കാരണമായിരിക്കുന്നത് എന്നത് മനസിലാക്കി ആ പ്രശ്നത്തിന് പരിഹാരം കാണും വരെ ഇതില്‍ നിന്ന് മോചിക്കപ്പെടില്ല. എന്നാലോ, താരനുണ്ടാകാനുള്ള കാരണം കണ്ടെത്തുന്നതിനെ പറ്റി മിക്കവരും ചിന്തിക്കുക പോലുമില്ലെന്നതാണ് സത്യം. ഇത്തരത്തില്‍ താരനിലേക്ക് നയിക്കുന്ന ചില ഘടകങ്ങള്‍…
ഡ്രൈ സ്കിൻ…
ഡ്രൈ സ്കിൻ എന്ന് പറയുമ്പോള്‍ തന്നെ ഏവര്‍ക്കുമറിയാം എന്താണീ അവസ്ഥയെന്നത്. ചിലരുടെ സ്കിൻ സ്വതവേ തന്നെ ഡ്രൈ സ്കിൻ ആയിരിക്കും. മറ്റ് ചിലരില്‍ കാലാവസ്ഥയ്ക്കും ആരോഗ്യാവസ്ഥയ്ക്കുമെല്ലാം അനുസരിച്ച് ഇത് മാറി മാറി വരും. എന്തായാലും താരനിലേക്ക് ഏറ്റവുമധികം പേരെ നയിക്കുന്ന കാര്യം ഡ്രൈ സ്കിൻ ആണ്. തലയോട്ടിയും മുടിയും അടക്കം കൃത്യമായി മോയിസ്ചറൈസ് ചെയ്ത് സ്കിൻ പരിപാലിക്കുക എന്നതാണ് ഇതിനുള്ള പരിഹാരം.
ഈസ്റ്റ്…
നമ്മുടെ സ്കിന്നിലും തലയോട്ടിയിലുമെല്ലാം ‘മലാസെസിയ’ എന്നൊരു ഫംഗസുണ്ടെങ്കില് ഇതും താരൻ വരുന്നതിന് കാരണമാകും. ഇത് പലപ്പോഴും ചികിത്സയെടുത്താലോ, അനുയോജ്യമായ ഷാമ്പൂകളോ മറ്റോ തന്നെ ഉപയോഗിച്ചാല്‍ മാത്രമോ ആണ് ഭേദപ്പെടുക.
ശുചിത്വമില്ലായ്മ…
ചിലരില്‍ ശുചിത്വമില്ലായ്മയുടെ ഭാഗമായും തലയില്‍ താരൻ വരാറുണ്ട്. അതിനാല്‍ താരൻ കണ്ടുകഴിഞ്ഞാല്‍ നല്ലൊരു ഹെയര്‍ കെയര്‍ റുട്ടീൻ ആണ് ആദ്യം തുടങ്ങേണ്ടത്. എത്ര ഇടവേളയില്‍ മുടി കഴുകണം, ഏത് ഷാമ്പൂ ഉപയോഗിക്കണം, എങ്ങനെ മുടി കെട്ടണം എന്നുതുടങ്ങി എല്ലാ കാര്യങ്ങളും നല്ലരീതിയില്‍ പ്ലാൻ ചെയ്ത് അതിനനുസരിച്ച് കൊണ്ടുപോകണം.
മഞ്ഞുകാലത്തെ താരൻ ശല്യം…
മഞ്ഞുകാലമാകുമ്പോള്‍ താരൻ ശല്യം കൂടാം. അന്തരീക്ഷ താപനില താഴുന്നതോടെ സ്കിൻ വല്ലാതെ ഡ്രൈ ആയിപ്പോകുന്നതിന്റെ ഫലമായാണ് ഇതുണ്ടാകുന്നത്. നേരാംവണ്ണം മോയിസ്ചറൈസ് ചെയ്ത് സൂക്ഷിക്കുകയെന്നതാണ് ഇതിനുള്ള പരിഹാരം.
ശ്രദ്ധിക്കേണ്ടത്…
തലയില്‍ താരനുള്ളവര്‍ നേരത്തേ സൂചിപ്പിച്ചത് പോലെ ഷാമ്പൂവോ കണ്ടീഷ്ണറോ അടക്കമുള്ള എല്ലാ ഉത്പന്നങ്ങളും നോക്കിയും കണ്ടും വാങ്ങണം. കാരണം ഇതുണ്ടാക്കുന്ന ഫലം ചെറുതല്ല. അതുപോലെ തന്നെ തലയില്‍ താരനുണ്ടെങ്കില് അത് ചൊറിയുന്നത് നല്ലതല്ല. ഇത് മുടിക്ക് പുറത്തേക്ക് താരൻ ഒന്നിച്ച് വരുന്നതിന് കാരണമാകും. താരൻ ദേഹത്തെല്ലാം പൊഴിയുന്നതിനും ഇത് കാരണമാകും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
Last Updated Dec 25, 2023, 2:55 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]