
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി- ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ക്രിസ്മസ് ട്രീ കൊച്ചി ലുലു മാളിൽ ഉയർന്നു. 114 അടി ഉയരമുള്ള ട്രീയുടെ ഉദ്ഘാടനം ലുലു മാളിൽ ട്രീയുടെ ദീപങ്ങൾ സ്വിച്ച് ഓൺ ചെയ്തു കൊണ്ട് സിനിമാതാരം വിനയ് ഫോർട്ട് നിർവഹിച്ചു. ഏകദേശം 170 തൊഴിലാളികൾ 10 ദിവസം കൊണ്ടാണ് ക്രിസ്മസ് ട്രീ പണിതുയർത്തിയത്.
10 ടൺ ഭാരമുള്ള ട്രീ നിർമിച്ചിരിക്കുന്നത് ഇരുമ്പ്, സ്റ്റീൽ സ്ട്രക്ചറിലാണ്. ബാംഗ്ലൂരിൽ ഉയർത്തിയ 100 അടി ഉയരമുള്ള ക്രിസ്തുമസ് ട്രീ ആയിരുന്നു ഇതുവരെയുള്ള റെക്കോർഡ്. അത് പഴങ്കഥയാക്കിയാണ് ഇന്ത്യയിലെ ഏറ്റവും വലിയ ക്രിസ്തുമസ് ട്രീ ഉയർത്തിയതിന്റെ റെക്കോർഡ് ലുലു മാൾ സ്വന്തമാക്കിയത്. ജനുവരി 7 വരെ ട്രീ ലുലു മാളിൽ ഉണ്ടാകും. ഉദ്ഘാടന ചടങ്ങിൽ ഗോവ, കേരള ഫിലിം ഫെസ്റ്റിവലുകളിൽ ഏറെ ചർച്ച ചെയ്ത ആട്ടം സിനിമയുടെ അണിയറ പ്രവർത്തകരും പങ്കെടുത്തു.
വർണാലങ്കാരങ്ങളും നക്ഷത്രങ്ങളും സാന്റയും ആകർഷകമായ പരിപാടികളും മത്സരങ്ങളും ഗാനമേളയുമായി ക്രിസ്മസ് ആഘോഷങ്ങൾക്ക് ഇരട്ടി മധുരമാണ് ലുലുവിൽ. ‘സീസൺ ഓഫ് ഹാപ്പിനസ്’ എന്ന കാമ്പയിനിലാണ് ഇത്തവണത്തെ ക്രിസ്മസ് വിരുന്ന്. പുൽക്കൂട് നിർമാണ മത്സരം, കരോൾ ഗാന മത്സരം, ഗാനമേള എന്നിവയ്ക്ക് പുറമേ വമ്പൻ സമ്മാനങ്ങളുമായി ഷോപ്പ് ആന്റ് വിന്നും ഉപഭോക്താക്കളെ കാത്തിരിക്കുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ പുൽക്കൂട് നിർമാണ മത്സരവും കരോൾ ഗാന മത്സരവും നടന്നു. ഡിസംബർ 31-ന് പുതുവത്സരം പ്രമാണിച്ച് പ്രശസ്ത ഗായകൻ സച്ചിൻ വാര്യർ ആൻഡ് ബാൻഡ് അവതരിപ്പിക്കുന്ന ഗാനമേളയും സംഘടിപ്പിക്കുന്നു. ക്രിസ്മസ് ഷോപ്പിംഗ് ആസ്വാദ്യകരമാക്കാൻ വമ്പൻ ഗിഫ്റ്റുകളുമായി ‘ഷോപ്പ് ആന്റ് വിൻ’ ഓഫറിനും തുടക്കമായി. 2500 രൂപയ്ക്ക് ലുലുവിൽ നിന്ന് ഷോപ്പ് ചെയ്യുന്നവർക്ക് നിസ്സാൻ മാഗ്നൈറ്റ്, ഗ്രാൻഡ് ഹയാത്ത് സ്പോൺസർ ചെയ്യുന്ന 4 വൗച്ചറുകൾ, 4 ഡൈൻ ഇൻ വൗച്ചറുകൾ, 6 സ്മാർട്ട് വാച്ചുകൾ എന്നിവ നേടാനുള്ള
അവസരമുണ്ട്.
ഇതിന് പുറമേ, ലുലു ഹൈപ്പർമാർക്കറ്റിൽ വ്യത്യസ്ഥ തരം കേക്കുകളുടെയും ക്രിസ്മസ് വിഭവങ്ങളുടെയും കളക്ഷനുകളും ലഭ്യമാണ്. ലുലു കണക്ട്, ലുലു ഫാഷൻ സ്റ്റോർ എന്നിവിടങ്ങളിലായി വൈവിധ്യമാർന്ന വസ്ത്രങ്ങളുടെ ശേഖരവും ഇലക്ട്രോണിക്സ് ഹോം അപ്ലയൻസ്, സ്മാർട്ട് ഫോൺ, ലാപ്ടോപ്പ് തുടങ്ങിയവയ്ക്ക് ആകർഷകമായ ഓഫറുമാണുള്ളത്.