

കാർ ഇടിച്ച് ബൈക്ക് യാത്രികന്റെ ശരീരം കഷ്ണങ്ങളായി മുറിഞ്ഞു ; വേർപെട്ട് തെറിച്ചുപോയ തല കണ്ടെത്തിയതു മൂന്നര മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ ; നിയന്ത്രണം വിട്ടെത്തിയ കാർ ഇടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം
സ്വന്തം ലേഖകൻ
പാലക്കാട്: നിയന്ത്രണം വിട്ടെത്തിയ കാർ ഇടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. നല്ലേപ്പിള്ളി മാട്ടുമന്ത മരുതംപള്ളം മണികണ്ഠൻ (43) ആണു മരിച്ചത്. കാർ ഇടിച്ച് മണികണ്ഠന്റെ ശരീരം കഷ്ണങ്ങളായി മുറിഞ്ഞുപോയ നിലയിലായിരുന്നു. വേർപെട്ട് തെറിച്ചുപോയ തല കണ്ടെത്തിയതു മൂന്നര മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ്.
ഇന്നലെ പുലർച്ചെ മൂന്നരയോടെ അമ്പാട്ടുപാളയം ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിനു സമീപത്താണ് അപകടമുണ്ടായത്. മീൻ വിൽപ്പനക്കാരനായിരുന്ന മണികണ്ഠൻ പുതുനഗരത്തു നിന്നു മീനുമായി ഇരുചക്രവാഹനത്തിൽ ചിറ്റൂർ ഭാഗത്തേക്ക് പോവുകയായിരുന്നു. അതിനിടെ ചിറ്റൂർ ഭാഗത്തുനിന്ന് അമിതവേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട്ഇടിക്കുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
വിളയോടിയിലെ സ്വകാര്യ മെഡിക്കൽ കോളജിലെ വിദ്യാർഥികൾ സഞ്ചരിച്ച കാറാണ് അപകടമുണ്ടാക്കിയത്. ഇടിയുടെ ശക്തിയിൽ 35 മീറ്ററോളം അകലേയ്ക്കു തെറിച്ചു വീണ മണികണ്ഠന്റെ വാഹനം കത്തി നശിച്ചു. ഓമനയാണ് മണികണ്ഠന്റെ ഭാര്യ. മക്കൾ: മനു, ബിനു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]