കാട്ടിലെ കാഴ്ചകൾ ഒരേ സമയം വന്യവും മനോഹരവുമാണ്. പലതും നമുക്ക് അത്ഭുതങ്ങളും. അത്തരത്തിലുള്ള കാഴ്ചകൾ സോഷ്യൽ മീഡിയയിൽ നിരന്തരം ഷെയർ ചെയ്യുന്നൊരാളാണ് ഇന്ത്യൻ ഫോറസ്റ്റ് സർവീസിൽ നിന്നുള്ള ഉദ്യോഗസ്ഥൻ പർവീൺ കസ്വാൻ.
അതുപോലെ അദ്ദേഹം പങ്കുവച്ചിരിക്കുന്ന ഒരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധേയമായിരിക്കുന്നത്. അതിൽ നമുക്ക് അത്രയൊന്നും പരിചിതമല്ലാത്ത ഒരു കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. പർവീൺ കസ്വാൻ ഷെയർ ചെയ്തിരിക്കുന്നത് ബ്ലാക്ക് ടൈഗേഴ്സിന്റെ കുറച്ച് ചിത്രങ്ങളാണ്. ബ്ലാക്ക് ടൈഗറിനെ കാണുന്നത് വളരെ അപൂർവമായ കാഴ്ചയാണ് എന്നത് തന്നെയാണ് ഈ പോസ്റ്റിൻറെ പ്രത്യേകതയും.
ഒഡീഷയിലെ സിംലിപാലിൽ നിന്നുമാണ് ഈ കടുവകളുടെ ചിത്രം പകർത്തിയിരിക്കുന്നത്. ഇത്തരത്തിൽ കറുപ്പ് നിറങ്ങളുള്ള കടുവകളെ വളരെ അപൂർവമായി മാത്രമേ കാണാൻ സാധിക്കുകയുള്ളൂ. ഇത്തരത്തിൽ കറുത്ത വരകളുള്ള ഈ കടുവകളെ ഒഡീഷയിൽ മാത്രമേ കാണാൻ സാധിക്കുകയുള്ളൂ. ആ കറുത്ത വരകൾ തന്നെയാണ് അവയ്ക്ക് ബ്ലാക്ക് ടൈഗർ എന്ന പേര് നേടിക്കൊടുത്തതും. സ്യൂഡോ മെലാനിസം എന്ന ജനിതകമാറ്റമാണ് ഇവയ്ക്ക് ഇങ്ങനെ കറുത്ത നിറം വരാൻ കാരണമായിത്തീരുന്നത്.
അങ്ങനെ സാധാരണയായിട്ടുള്ള അവയുടെ നിറങ്ങൾക്കൊപ്പം കറുപ്പ് നിറം കൂടി ചേരുമ്പോൾ അവ ഇരുണ്ട നിറം പോലെ തോന്നിക്കുകയാണ് ചെയ്യുന്നത്. വളരെ കുറച്ച് പേർക്ക് മാത്രമാണ് കാട്ടിൽ ഈ മെലാനിസ്റ്റിക് കടുവകളെ കാണാനുള്ള ഭാഗ്യം ലഭിച്ചിട്ടുള്ളത്. വളരെ കുറച്ച് എണ്ണം മാത്രമാണ് ഇത്തരത്തിലുള്ള കടുവകളുള്ളത്. വളരെ അപൂർവമായ കാഴ്ചയായതിനാൽ തന്നെ വളരെ പെട്ടെന്നാണ് ഈ പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടത്. കാടിനോടും വന്യമൃഗങ്ങളോടും താല്പര്യമുള്ള ആളുകൾ വളരെ കൗതുകത്തോടെയാണ് ഈ ചിത്രങ്ങൾ കണ്ടത്.

ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]