
വന്യജീവി ശല്യം കണക്കിലെടുത്ത് രൂപതാധ്യക്ഷൻ നിർദേശിച്ചതനുസരിച്ചായിരുന്നു ഇത്. നഗരങ്ങളിലെ ദേവാലയങ്ങളിൽ പാതിരാവിലായിരുന്നു ശുശ്രൂഷ. കണിയാരം സെന്റ് ജോസഫ്സ് കത്തീഡ്രലിൽ രാത്രി എട്ടിനു നടന്ന ശുശ്രൂഷയിൽ മാനന്തവാടി രൂപത മെത്രാൻ മാർ ജോസ് പൊരുന്നേടം മുഖ്യ കാർമികനായി. വടക്കനാട് കല്ലുവയൽ സെന്റ് മേരീസ് ദേവാലയത്തിൽ രാത്രി എട്ടിന് തിരുപ്പിറവി കർമങ്ങൾ തുടങ്ങി. മാനന്തവാടി രൂപത സഹായമെത്രാൻ മാർ അലക്സ് താരാമംഗലം മുഖ്യ കാർമികനായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സുൽത്താൻ ബത്തേരി മലങ്കരക്കുന്ന് സെന്റ് മേരീസ് മലങ്കര കത്തോലിക്ക ദേവാലയത്തിൽ ബത്തേരി രൂപത ബിഷപ് ഡോ.ജോസഫ് മാർ തോമസ് ശുശ്രൂഷയ്ക്കു നേതൃത്വം നൽകി.