
മുംബൈ: തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് സമീറ റെഡ്ഡി. തന്റെതായ രീതിയില്‍ ബോളിവുഡില്‍ തുടങ്ങി തെന്നിന്ത്യന്‍ സിനിമയില്‍ എല്ലാം സമീറ ഭാഗമായിട്ടുണ്ട്. 11 വര്‍ഷം നീണ്ട അഭിനയ ജീവിതത്തിന് ശേഷം 2014ലാണ് സമീറ അക്ഷയ് വര്‍ദെയെ വിവാഹം കഴിക്കുന്നത്. ഒരു മകനും ഒരു മകളുമാണ് ദമ്പതികള്‍ക്കുള്ളത്. പിന്നീട് അഭിനയ രംഗത്ത് നിന്നും സമീറ വിട്ടു. എന്നാല്‍ സോഷ്യല്‍ മീഡിയ വ്ളോഗുകളിലൂടെ താരം ഇപ്പോഴും സജീവമാണ്.
ഒരു സമയത്ത് കാസ്റ്റിംഗ് കൗച്ച്, മീടുവിവാദങ്ങള്‍ കത്തി നിന്ന സമയത്ത് സമീറ തന്റെ കരിയറില്‍ നേരിട്ട ഇത്തരം സംഭവങ്ങള്‍ തുറന്നു പറഞ്ഞിരുന്നു. രണ്ട് അനുഭവങ്ങളാണ് സമീറ തുറന്നു പറഞ്ഞത്. ഇത്തരം അവസരങ്ങളില്‍ സ്വയം ഒരു പ്രതിരോധ സംവിധാനം സിനിമ രംഗത്ത് ഇറങ്ങുന്നവര്‍ സൃഷ്ടിക്കണം എന്നാണ് സമീറ പറഞ്ഞത്.
ഒരിക്കല്‍ സമീറ അഭിനയിച്ചുകൊണ്ടിരിക്കുന്ന ഒരു ചിത്രത്തില്‍ അവര്‍ അറിയാതെ അവര്‍ക്കായി ഒരു ചുംബന രംഗം സംവിധായകന് പ്ലാന്‍ ചെയ്തു. എന്നാല്‍ സമീറ അത് ചെയ്യില്ലെന്ന് തീര്‍ത്ത് പറഞ്ഞു. ആദ്യത്തെ കഥയില്‍ ഇങ്ങനെയൊരു സംഭവം ഇല്ലല്ലോ എന്ന് സമീറ തീര്‍ത്തു പറഞ്ഞു. എന്നാല്‍ സമീറ മുസാഫിറില്‍ അടക്കം ഇത്തരത്തിലുള്ള രംഗം ചെയ്തിട്ടുണ്ടല്ലോ എന്നാണ് സംവിധായകന് വാദിച്ചത്. അതില്‍ ചെയ്തുകാണും എന്ന് വച്ച് ഇതില്‍ വേണോ എന്ന് സമീറ തിരിച്ചുചോദിച്ചു.അതോടെ സൂക്ഷിച്ച് വേണം പെരുമാറാനെന്നും നിന്നെ മാറ്റാന്‍ സാധിക്കുമെന്ന് സംവിധായകന് പറഞ്ഞുവെന്നാണ് സമീറ പറയുന്നത്.
മറ്റൊരു മോശം അനുഭവം സമീറ പറഞ്ഞത് ഒരു ബോളിവുഡ് നടനില്‍ നിന്നാണ്. നീ ഒട്ടും അപ്രോച്ചബിള് അല്ലെന്നും ബോറിംഗ് ആണെന്നുമായിരുന്നു. നീ ഒട്ടും ഫണ്‍ അല്ലെന്നും ഇനി നിനക്കൊപ്പം അഭിനയിക്കുമോ എന്ന് സംശയമാണെന്ന് ആ നടന് പറഞ്ഞത്രെ. പറഞ്ഞത് പോലെ പിന്നീട് ഒരിക്കലും ആ നടന്റെ ചിത്രത്തില്‍ സമീറ അഭിനയിച്ചില്ല.
സിനിമ രംഗം പാമ്പും കോണിയും കളിയാണ്. എങ്ങനെയാണ് പാമ്പുകളെ മറി കടന്ന് മുന്നോട്ട് പോകേണ്ടത് എന്ന് അറിഞ്ഞിരിക്കണം. താന്‍ സിനിമ അവസരങ്ങള്‍ക്കായി നടന്മാരുടെ കൂടെ കറങ്ങുകയോ പാര്‍ട്ടിയ്ക്ക് പോവുകയോ ചെയ്യില്ല. ഞാന്‍ വീട്ടില്‍ പോയിരുന്ന് ടിവി കാണും. സോഷ്യലൈസ് ചെയ്യാന്‍ പോകാറില്ല. ഇത്തരം പരിപാടികള്‍ അവസരങ്ങള്‍ നേടാനുള്ള വഴിയാണ്. പക്ഷെ കുഴപ്പമില്ല തന്റെ രീതി വേറെയാണെന്ന് സമീറ പറയുന്നത്.
Last Updated Dec 24, 2023, 9:26 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]