
കോട്ടയം: കോട്ടയം ഈരാറ്റുപേട്ടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ബസ്സിനുള്ളിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയ കേസിൽ ബസ് ജീവനക്കാരനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തലപ്പലം, സ്വദേശി രാജീവ് ആർ.വി എന്നയാളെയാണ് ഈരാറ്റുപേട്ട പൊലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. ഇയാൾ ക്ലീനറായി ജോലി ചെയ്തു വന്നിരുന്ന സ്വകാര്യബസ്സിലാണ് കേസിന്നാസ്പദമായ സംഭവം നടന്നത്.
ഇന്നലെ രാവിലെ പത്തുമണിയോടുകൂടി കുന്നോന്നി ടൗൺ ഭാഗത്ത് ഭക്ഷണം കഴിക്കുന്നതിനായി നിർത്തിയിട്ട സമയം, ബസ്സിനുള്ളിൽ ഇരിക്കുകയായിരുന്ന പ്രായപൂർത്തിയാത്ത പെൺകുട്ടിക്ക് നേരെ ഇയാൾ ലൈംഗികാതിക്രമം നടത്തുകയായിരുന്നു എന്നാണ് പരാതി. പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
Last Updated Dec 24, 2023, 11:06 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]