
ഉറക്കത്തില്‍ കൂർക്കംവലിക്കുന്നത് പലർക്കുമുള്ള ശീലമാണ്. പല കാരണങ്ങള്‍ കൊണ്ടും കൂർക്കംവലി ഉണ്ടാകാം. അമിത വണ്ണമുള്ളവർക്ക് കൂർക്കംവലി കൂടുതലുണ്ടാകാം. അക്കൂട്ടര്‍ കൃത്യമായ വ്യായാമത്തിലൂടെയും ഭക്ഷണ ക്രമീകരണത്തിലൂടെയും അമിതവണ്ണം കുറച്ചാൽത്തന്നെ കൂർക്കം വലിക്ക് ആശ്വാസം ലഭിക്കും. മറ്റു ചില കാരണങ്ങള്‍ കൊണ്ടാകാം ചിലര്‍ കൂർക്കംവലിക്കുന്നത്. കാരണം കണ്ടെത്തി ഇതിന് ചികിത്സിക്കുന്നതാണ് നല്ലത്. മൂക്കടപ്പും ജലദോഷവും ഉള്ളവരിലും കൂര്‍ക്കംവലി കാണാറുണ്ട്. ഇത്തരം ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളപ്പോള്‍ സ്വാഭാവികമായും ശ്വാസേച്ഛാസത്തിന് തടസ്സം നേരിടാം. അതിനാല്‍ ഇത്തരം ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കൃത്യമായി ചികിത്സ തേടാം. എന്തായാലും കൂർക്കംവലി കുറയ്ക്കാൻ സഹായിക്കുന്ന ചില എളുപ്പവഴികള്‍ എന്തൊക്കെയാണെന്ന് നോക്കാം…
ഒന്ന്…
ഉറങ്ങാൻ കിടക്കുന്ന രീതികള്‍ പ്രധാനമാണ്. ഒരു വശം തിരിഞ്ഞ് കിടക്കുന്നത് കൂര്‍ക്കംവലി കുറയ്ക്കാൻ സഹായിക്കും.
രണ്ട്…
ഉറങ്ങുന്നതിന് മുമ്പ് അമിതമായി മദ്യപിക്കുന്നത് കൂര്‍ക്കംവലിക്ക് കാരണമാകാം. അതിനാല്‍ മദ്യപാനം പരമാവധി ഒഴിവാക്കുക.
മൂന്ന്…
അതുപോലെ തന്നെ രാത്രി ഉറങ്ങുന്നതിന് മുമ്പ് ധാരാളം വെള്ളം കുടിക്കുന്നത് കൂര്‍ക്കംവലി ഒഴിവാക്കാന്‍ നല്ലതാണ്. കാരണം നിര്‍ജലീകരണം കൊണ്ടും കൂര്‍ക്കംവലിയുണ്ടാകാം.
നാല്…
പുകവലിയും ഒഴിവാക്കാം. പുകവലിക്കുന്നവരിലും കൂര്‍ക്കംവലി ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്.
അഞ്ച്…
ഉറങ്ങാന്‍ കിടക്കുന്നതിനു രണ്ട് മണിക്കൂര്‍ മുമ്പെങ്കിലും ഭക്ഷണം കഴിച്ചിരിക്കണം. നിറഞ്ഞ വയറോടെ ഉറങ്ങാന്‍ പോകുന്നത് കൂര്‍ക്കംവലി കൂട്ടും. കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങളും രാത്രി ഒഴിവാക്കാം.
ആറ്…
ചിലര്‍ വായ തുറന്നു ഉറങ്ങാറുണ്ട്. അത്തരക്കാരിലും കൂര്‍ക്കംവലി ഉണ്ടാകാം. അതിനാല്‍ വായ അടച്ചു കിടക്കാന്‍ ശ്രദ്ധിക്കുക.
ഏഴ്…
അധിക തലയിണകൾ ഉപയോഗിച്ച് തല ഉയർത്തി കിടക്കുന്നത് ശ്വാസനാളങ്ങൾ തുറക്കുന്നതിനും, കൂർക്കംവലി കുറയ്ക്കുന്നതിനും സഹായിക്കും.
എട്ട്…
വ്യായാമം പതിവാക്കുന്നതും കൂര്‍ക്കംവലി കുറയ്ക്കാൻ സഹായിക്കും. വ്യായാമം ഉറക്കത്തിന്റെ ആഴവും തീവ്രതയും കൂട്ടാൻ സഹായിക്കും. ഇതിലൂടെ കൂര്‍ക്കംവലി കുറയ്ക്കാം.
Last Updated Dec 24, 2023, 3:22 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]