
ദില്ലി : പുതിയ ചുമതല വെല്ലുവിളി നിറഞ്ഞതെന്ന് കേരളത്തിന്റെ ചുമതലയുളള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി. കേരളത്തിലെ കോൺഗ്രസിലെ ഘടകങ്ങളിൽ എതിരഭിപ്രായങ്ങൾ ഉണ്ടാകാം. എന്നാൽ പൊതു വിഷയങ്ങളിൽ എല്ലാവരും ഒറ്റക്കെട്ടാണ്. കേരളത്തിലെ രാഷ്ട്രീയം രാജ്യത്തെ മറ്റിടങ്ങളിൽ നിന്നും വളരെ വ്യത്യസ്തമാണ്. ആദ്യം അക്കാര്യത്തെ കുറിച്ച് നന്നായി പഠിക്കണം.
കോൺഗ്രസിലെ നേതാക്കളുമായി സംസാരിക്കും. അതിന് ശേഷം ഹൈക്കമാൻഡുമായി സംസാരിച്ച ശേഷം തിരുമാനങ്ങളെടുക്കും. കേരളത്തിൽ രാഹുൽ ഗാന്ധി സുരക്ഷിതനാണ്. ഭാരത് ജോഡോ യാത്ര രാഹുലിന്റെ പ്രതിച്ഛായ ഉയർത്തിയെന്നും ദീപാ ദാസ് മുൻഷി അഭിപ്രായപ്പെട്ടു. കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ ചികിത്സയെ കുറിച്ചും നേതൃമാറ്റത്തെ കുറിച്ചും ഇപ്പോൾ ഒന്നും പറയാനാവില്ല. ഹൈക്കമാൻഡിനെയും, സംസ്ഥാന നേതാക്കളെയും കാണട്ടെയെന്നും ദീപ ദാസ് മുൻഷി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
വീഡിയോ കാണാം
</p>
Last Updated Dec 24, 2023, 3:14 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]