
കോഴിക്കോട്: കൊടുവള്ളിയില്‍ സ്വകാര്യ ബസ് ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം. ദേശീയപാത 766 ലാണ് സംഭവം. നെല്ലാങ്കണ്ടി പുല്ലോറമ്മൽ സ്വദേശി ദീപക് (കുട്ടൻ- 35) ആണ് മരിച്ചത്.
ശനിയാഴ്ച വൈകീട്ട് അഞ്ചേകാലോടെയായിരുന്നു അപകടം. കോഴിക്കോട് നിന്ന് അടിവാരത്തേക്ക് പോകുകയായിരുന്ന റിലയൻസ് ബസ്, ദീപക് സഞ്ചരിച്ച ബൈക്കിന് പിന്നിൽ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ദീപക്കിനെ നാട്ടുകാർ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദീപക് ജില്ലാ സഹകരണ ആശുപത്രിയിൽ ഐടി വിഭാഗത്തിൽ ജീവനക്കാരനായിരുന്നു.
അച്ഛന്: സദാനന്ദന്. അമ്മ: ശ്രീലേഖ. സഹോദരി: ദിവ്യ. സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ നടക്കും.
Last Updated Dec 24, 2023, 10:56 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]