
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ജിദ്ദ – സൗദിയിൽ സിഗരറ്റ് വില മൊത്ത വിതരണ ഏജൻസികൾ ഉയർത്തി. ഒരു പേക്കറ്റിന് ഒരു റിയാൽ മുതൽ രണ്ടു റിയാൽ വരെയാണ് വില ഉയർത്തിയിരിക്കുന്നത്. മൊത്ത വിതരണക്കാരാണ് വില ഉയർത്തിയതെന്ന് വ്യാപാരികൾ പറഞ്ഞു. വില ഉയർത്താനുള്ള വ്യക്തമായ കാരണങ്ങൾ മൊത്ത വിതരണക്കാർ വ്യക്തമാക്കിയിട്ടില്ല. വില ഉയർത്താനുള്ള തീരുമാനം ഒരു ദിവസം മുമ്പു മാത്രമാണ് വ്യാപാര സ്ഥാപനങ്ങളെ മൊത്ത വിതരണ ഏജൻസികൾ അറിയിച്ചത്. മൊത്ത വിതരണ ഏജൻസികൾ വില ഉയർത്തിയോടെ തങ്ങളുടെ പക്കലുള്ള പഴയ സ്റ്റോക്ക് പൂഴ്ത്തിവെച്ച സ്ഥാപനങ്ങൾ ഇവ പിന്നീട് പുതിയ വിലയിൽ വിൽക്കാൻ തുടങ്ങി.
പുതിയ വില പ്രാബല്യത്തിൽവരുന്നതിനു മുമ്പായി സ്റ്റോക്ക് തീർന്നതായി അറിയിച്ച് നിരവധി സ്ഥാപനങ്ങളാണ് സിഗരറ്റ് പൂഴ്ത്തിവെച്ചത്. ഇതിനു മുമ്പ് 2016 മാർച്ചിൽ സിഗരറ്റിന്റെയും പുകയില ഉൽപന്നങ്ങളുടെയും വില ഇരട്ടിയോളം ഉയർത്തിയപ്പോഴും ഇതേ തന്ത്രം അധിക സ്ഥാപനങ്ങളും പയറ്റിയിരുന്നു.