

‘കാണാൻ കഴിയില്ല…കഥ കേട്ട് മനസ്സിലാക്കും…നേര് വലിയ ഇഷ്ടമായി..!!കാഴ്ച പരിമിതിയുള്ള ആരാധകനെ ക്ഷണിച്ച് മോഹൻലാൽ;’നേര്’ ന്റെ വിജയാഘോഷ ചടങ്ങിൽ നിറഞ്ഞത് കയ്യടികൾ…
സ്വന്തം ലേഖിക
ജീത്തു ജോസഫ് മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന സിനിമ ‘നേര്’ മികച്ച പ്രേക്ഷക പ്രശംസ നേടിക്കൊണ്ട് തിയേറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുകയാണ്.സിനിമയുടെ കഥയുടെ അവകാശവാദം ഉന്നയിച്ചുകൊണ്ട് മറ്റൊരു വ്യക്തി രംഗത്ത് വന്നിരുന്നു.എന്നാൽ ആ വാദം തീർത്തും അപ്രസക്തമാണെന്നും ‘നേര്’ സിനിമ കണ്ടു കഴിഞ്ഞാൽ പ്രേക്ഷകർക്ക് അത് ബോധ്യപ്പെടുമെന്നും ജീത്തു ജോസഫ് സമൂഹ മാധ്യമങ്ങളിൽ കുറിച്ചിരുന്നു.ആ കുറിപ്പിന് തീർത്തും നീതി പുലർത്തുന്ന പ്രതികരണമാണ് ഇപ്പോൾ സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഈ കൂട്ടത്തിൽ സിനിമ കാണാനെത്തിയ മോഹൻലാലിൻറെ ഒരു ആരാധകന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിരവധി പേർ ഏറ്റെടുത്തിരുന്നു.കാഴ്ച പരിമിതിയുള്ള വിഷ്ണു എന്ന യുവാവാണ് സിനിമയെ കുറിച്ച് റിലീസിന് മാധ്യമങ്ങളോട് ആവേശത്തോടെ പ്രതികരിച്ചത്.ഈ വീഡിയോ പ്രചരിച്ചതോടെ മോഹൻലാലും വീഡിയോ കണ്ടു.ഇപ്പോൾ വിഷ്ണുവിനെ ചേര്‍ത്തുപിടിച്ച് മോഹൻലാലും സഹതാരങ്ങളും നേരിന്റെ വിജയം ആഘോഷിച്ച വിഡിയോയാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
വിഷ്ണു എന്ന യുവാവ് സിനിമയെ കുറിച്ച് റിലീസിന് മാധ്യമങ്ങളോട് ആവേശത്തോടെ പ്രതികരിച്ചതായിരുന്നു പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിച്ചത്. കഥ കേട്ട് മനസിലാക്കുമെന്ന് വീഡിയോയില്‍ പറഞ്ഞ വിഷ്ണുവിന്റെ വാക്കുകള്‍ പ്രേക്ഷകര്‍ അന്ന് ഏറ്റെടുത്തിരുന്നു. മോഹൻലാലിന്റെ കടുത്ത ആരാധകനാണ്. നേര് വലിയ ഇഷ്ടമായി എന്നുമാണ് വീഡിയോയില്‍ വിഷ്ണു പ്രതികരിച്ചത്. വീഡിയോ മോഹൻലാലും കണ്ടു. തുടര്‍ന്നായിരുന്നു വിഷ്ണുവിനെ നേരിന്റ വിജയ ആഘോഷ ചടങ്ങിലേക്ക് മോഹൻലാലിന്റെ നിര്‍ദ്ദേശപ്രകാരം ക്ഷണിച്ചത്. വിഷണുവുമായി ചേര്‍ന്നായിരുന്നു മോഹൻലാല്‍ വിജയ ആഘോഷത്തിന്റെ കേക്ക് മുറിച്ചത് എന്ന ഒരു പ്രത്യേകയുമുണ്ട്.
മോഹൻലാലിനെ കണ്ട സന്തോഷത്തിലായിരുന്നു വിഷ്ണു.മോഹൻലാലിനെപ്പോലെ മറ്റൊരു നടൻ രാജ്യത്തില്ലെന്നും പറയുന്ന വീഡിയോ കൊല്ലം സ്വദേശിയായ വിഷ്ണുവിന്റേതായി പ്രചരിക്കുകയാണ്. കൊച്ചിയില്‍ ജോലി ചെയ്യുകയാണ് വിഷ്ണു. ബിരുദാനന്തര ബിരുദധാരിയായ വിഷ്ണുവിന് മോഹൻലാല്‍ തന്നെ ഒരു കേക്ക് വീട്ടിലേക്കായി നല്‍കിയതിനെ ഏട്ടന്റെ കരുതല്‍ എന്ന് പറഞ്ഞ് ആരാധകര്‍ അഭിനന്ദിക്കുന്നു.
സംവിധായകൻ ജീത്തു ജോസഫടക്കമുള്ളവര്‍ വിജയ ആഘോഷ ചടങ്ങില്‍ പങ്കെടുത്തിരുന്നു. വക്കീല്‍ വേഷത്തിലാണ് മോഹൻലാല്‍ ചിത്രത്തിലുള്ളത്.നടൻ മോഹൻലാലിന്റെ വമ്ബൻ ഒരു തിരിച്ചുവരവാണ് നേര് എന്നാണ് മിക്കവരുടെയും അഭിപ്രായം. ആന്റണി പെരുമ്ബാവൂരാണ് നിര്‍മാണം. ഛായാഗ്രാഹണം സതീഷ് കുറുപ്പാണ്. സംഗീതം വിഷ്ണു ശ്യാമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]