നടി താര കല്യാണും മകള്‍ സൗഭാഗ്യയും സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ്. ആദ്യം ടിക്ടോക് വീഡിയോസിലൂടെയാണെങ്കില് പിന്നീട് യൂട്യൂബ് ചാനലിലൂടെ ഇവര്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തി. ഇപ്പോള്‍ സൗഭാഗ്യയുടെ മകള്‍ സുദര്‍ശനയുടെ വിശേഷങ്ങളുമായിട്ടാണ് ഇരുവരും എത്താറുള്ളത്. കുടുംബത്തിലെ ഇളയതലമുറയായിട്ടെത്തിയ സുധാപ്പുവിന് പ്രേക്ഷകര്‍ക്കിടയിലും വലിയ സ്വീകാര്യത ലഭിച്ചിരുന്നു.
ഇപ്പോഴിതാ സുധാപ്പുവിന്റെ പിറന്നാൾ ദിനത്തിൽ ആശംസകൾ നേരുകയാണ് താര കല്യാൺ. നക്ഷത്ര പിറന്നാൾ എൻ ഉയിർപ്പൂ എന്നാണ് താര കല്യാൺ കുറിച്ചത്. നിരവധി പേരാണ് പിന്നാലെ സുധാപ്പുവിന് ആശംസകൾ അറിയിച്ചെത്തിയത്. കുഞ്ഞിനൊപ്പമുള്ള നിരവധി ചിത്രങ്ങളും താര കല്യാൺ പകങ്കുവച്ചിട്ടുണ്ട്. അമ്മയുടെ പാത പിന്തുടർന്ന് സൗഭാഗ്യയും നൃത്തത്തിലേക്കും അഭിനയത്തിലേക്കുമെല്ലാം എത്തിയിട്ടുണ്ട്. എന്നാൽ കുഞ്ഞിന്റെ ജനനശേഷം നൃത്തത്തിലും മകളുടെ കാര്യങ്ങളിലും മാത്രമാണ് സൗഭാഗ്യ ശ്രദ്ധ നൽകുന്നത്. അതേസമയം ഇടക്കാലത്ത് അഭിനയത്തിൽ നിന്നും വിട്ടുനിന്ന താര വീണ്ടും സജീവമായിട്ടുണ്ട്. ഇതുകൂടാതെ മകൾക്കൊപ്പം ചേർന്ന് ഒരു ഡാൻസ് സ്കൂളും നടത്തുന്നുണ്ട്.
View this post on Instagram
അമ്മയെന്ന നിലയില്‍ തന്റെ മകള്‍ സൂപ്പറാണെന്നും അമ്മൂമ്മയായതില് താൻ ഒരുപാട് സന്തോഷിക്കുന്നുവെന്നും താര പറയുന്നു. സൗഭാഗ്യ അവളുടെ അച്ഛനെപ്പോലെയാണ്. കാര്യങ്ങള്‍ പറയും. പക്ഷേ വളരെ ഡിപ്ലോമാറ്റിക്കായി ഹാന്‍ഡില്‍ ചെയ്യും. പറഞ്ഞ് അനുസരിപ്പിക്കുകയാണെന്ന് അനുസരിക്കുന്നവര്‍ക്ക് മനസിലാവില്ല. അതാണ് ഞാന്‍ അവളില്‍ നിന്നും പഠിക്കണമെന്ന് പറഞ്ഞത്. അമ്മൂമ്മ ജീവിതം ഞാന്‍ ശരിക്കും എന്ജോയ് ചെയ്യുന്നുണ്ട്. എനിക്ക് കിട്ടിയ ഏറ്റവും വലിയ സൗഭാഗ്യമാണ് കൊച്ചുമകള്‍’, താര കല്യാൺ പറഞ്ഞിരുന്നു.
ഏഷ്യാനെറ്റിലെ കാതോട് കാതോരം എന്ന പരമ്പരയിലാണ് താര കല്യാൺ ഇപ്പോൾ അഭിനയിക്കുന്നത്. ഏകദേശം ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം ചെയ്യുന്ന പരമ്പരയാണ് ഇത്.
ALSO READ : വര്‍ഷങ്ങള്‍ക്കിപ്പുറം നാട്ടിലെത്തുന്ന ‘അരുള്‍മൊഴി’; ‘മെയ്യഴകനി’ലെ ആ രംഗം എത്തി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]