തിരുവനന്തപുരം: ഇപി ജയരാജന്റെ ആത്മകഥ വിവാദത്തിൽ ഡിസി രവിയുടെ മൊഴി പൊലീസ് എടുത്തതുമായി ബന്ധപ്പെട്ട വാര്‍ത്തകളിൽ വിശദീകരണവുമായി ഡിസി ബുക്സ് രംഗത്ത്. കരാര്‍ ഇല്ലെന്ന് മൊഴി നൽകിയെന്ന തരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് ഡിസി ബുക്സ് വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിശദീകരണം. അതേസമയം, പുസതകം പ്രസിദ്ധീകരിക്കാൻ ഇപിയുമായി ധാരണയുണ്ടെന്ന സൂചനയാണ് പുതിയ വിശദീകരണത്തിലൂടെ ഡിസി ബുക്സ് നൽകുന്നത്.
ഇപി ജയരാജന്റെ പുസ്തകവുമായി ബന്ധപ്പെട്ട് ഡിസി ബുക്സ് മൊഴി നൽകിയെന്നും എന്നാൽ, ഇപ്പോള്‍ ചില മാധ്യമങ്ങളിലൂടെ വരുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും അവ ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ടെന്നും ഡിസി ബുക്സ് വിശദീകരിച്ചു. നടപടി ക്രമം പാലിച്ചു മാത്രമേ പുസ്തകം പ്രസിദ്ധീകരിക്കാറുള്ളൂവെന്നും അന്വേഷണം നടക്കുന്ന ഈ ഘട്ടത്തിൽ അഭിപ്രായ പ്രകടനം അനുചിതമാണെന്നും ഡിസി ബുക്സ് വ്യക്തമാക്കി.
കരാര്‍ ഇല്ലെന്ന് ഡിസി രവി മൊഴി നൽകിയെന്ന പൊലീസ് വിശദീകരണം സംബന്ധിച്ച വാര്‍ത്ത നിഷേധിച്ചുകൊണ്ടാണിപ്പോള്‍ ഡിസി ബുക്സ് വിശദീകരണവുമായി രംഗത്തെത്തിയത്. പ്രസിദ്ധീകരണത്തെക്കുറിച്ച് കരാറുണ്ടാക്കാൻ ധാരണിയിലെത്തിയിരുന്നുവെന്നും ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു മുന്നോട്ടുപോയതെന്നും രവി ഡി സി മൊഴി നൽകിയതായും പൊലീസ് വൃത്തങ്ങള്‍ നേരത്തെ അറിയിച്ചിരുന്നു.
ഇപി ജയരാജന്റെ ആത്മകഥാ വിവാദം; രവി ഡിസിയുടെ മൊഴിയെടുത്തു, കരാര്‍ ഇല്ലെന്ന് മൊഴി നൽകിയതായി പൊലീസ്
‘ഞങ്ങള്‍ ഫെസിലിറ്റേറ്റര്‍ മാത്രം, എല്ലാം പറഞ്ഞു, കൂടുതലൊന്നുമില്ല’; ആത്മകഥ വിവാദത്തിൽ രവി ഡിസിയുടെ പ്രതികരണം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]