.news-body p a {width: auto;float: none;}
77ാത് കാൻഫിലിം ഫെസ്റ്റിവലിൽ ഗ്രാൻഡ് പ്രി പുരസ്കാരം നേടിയ ആദ്യഇന്ത്യൻചിത്രമാണ് പായൽ കപാഡിയ സംവിധാനം ചെയ്ത ആൾ വി ഇമേജിൻ ആസ് ലൈറ്റ് . മലയാളി താരങ്ങളായ കനി കുസൃതി, ദിവ്യപ്രഭ, ഹൃദു ഹാറൂൺ എന്നിവർ പ്രധാന കഥാപാത്രങ്ങളായ ചിത്രം നവംബർ 22നാണ തിയേറ്ററുകളിൽ എത്തിയത്.
തിയേറ്റർ റിലീസിന് പിന്നാലെ സിനിമയിലെ ദിവ്യപ്രഭയുടെ ഇന്റിമേറ്റ് രംഗങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ട്വിറ്ററിൽ ദിവ്യപ്രഭ എന്ന ടാഗ്ലൈൻ ട്രെൻഡിംഗ് ആകുകയും ഫേസ്ബുക്ക് ഗ്രൂപ്പുകളിൽ ഈ രംഗങ്ങൾ വ്യാപകമായി പങ്കുവയ്ക്കപ്പെടുകയും ചെയ്തു.
തന്റെ ന്യൂഡ് രംഗങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയായതിനെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് താരം.
ചിത്രം കാനിൽ പുരസ്കാരം നേടുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നില്ലെന്ന് ദിവ്യപ്രഭപറയുന്നു. എന്നാൽ ഈവിവാദങ്ങൾ പ്രതീക്ഷിച്ചിരുന്നുവെന്നും താരം കൂട്ടിച്ചേർത്തു. തനിക്ക് സിനിമയും കഥയുമാണ് വലുതെന്നും ഉത്തരം രംഗങ്ങൾ അഭിനയിക്കുന്നതിൽ ഒരുപ്രശ്നവും തോന്നിയില്ലെന്നും ദിവ്യപ്രഭ വ്യക്തമാക്കി. ന്യൂഡ് രംഗങ്ങൾ ചെയ്തിട്ടുള്ള പല അഭിനേതാക്കൾക്കും ലഭിക്കാത്ത പലആനുകൂല്യവും തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് നടി വ്യക്തമാക്കി. ഇതൊരു സിനിമയും അതിലുള്ളത് കഥാപാത്രങ്ങളുമാണ്. ഒരു കഥയുടെ സുഗമമായ യാത്രയ്ക്ക് ഇത്തരം രംഗങ്ങൾ നിർബന്ധമാണെങ്കിൽ അത് ഉൾക്കൊള്ളുക തന്നെവേണം. അതൊരു തെറ്റാണെന്ന് ഞാൻചിന്തിക്കുന്നില്ല. ഈ സിനിമയിലെ ന്യൂഡ് രംഗങ്ങൾ കണ്ട് ചില പ്രേക്ഷകർ അതിനെ ദുർവ്യാഖ്യാനം ചെയ്തുവെന്നും അവർ പറഞ്ഞു.
ഇതുവരെയുള്ള ഒരു സിനിമയിലും ഇതുപോലുള്ള രംഗങ്ങൾ ഞാൻ ചെയ്തിട്ടില്ല. അപ്പോൾ തിരക്കഥയിൽ ഉള്ളതുപോലെ അഭിനയിക്കണമെന്ന് ഞാൻ തീരുമാനിക്കുന്നതിന് ചിലകാരണങ്ങൾ ഉണ്ടാകണമല്ലോ എന്നും താരം ചോദിച്ചു. ഹോളിവുഡിൽ ആണെങ്കിൽ ഇതൊന്നും ഒരുപ്രശ്നമേ അല്ല. ഇവിടെ ചിലർ പൊക്കിപ്പിടിക്കുന്നത് സിനിമയിലെ ന്യൂഡിറ്റിയാണ്. ഇത് നെഗറ്റീവായി ചിന്തിക്കുന്നവർ ഒന്ന് മനസ്സിലാക്കണം, 30 വർഷങ്ങൾക്ക് ശേഷമാണ് ഒരു ഇന്ത്യൻ സിനിമ ക്യാൻ ഫിലിം ഫെസ്റ്റിവലിൽ പുരസ്കാരം നേടുന്നത്. സിനിമയിലെ ആശയം മികച്ചത് അല്ലായിരുന്നെങ്കിൽ ഈ ചിത്രം ആഗോള തലത്തിൽ ചർച്ച ചെയ്യപ്പെടുമായിരുന്നോ? സിനിമയുടെ ആശയത്തെ ആരും ഉൾക്കൊള്ളാൻ ശ്രമിക്കുന്നില്ല. എല്ലാവരും വലിയ വിഷയമായി കാണുന്നത് ഈ കഥാപാത്രം ചെയ്ത അത്തരം രംഗങ്ങളാണ്.’ ദിവ്യപ്രഭ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]