അടുത്തിടെ നടന്ന താര വിവാഹങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റവും ശ്രദ്ധ നേടിയ ഒന്നായിരുന്നു നടി ശ്രീവിദ്യ മുല്ലച്ചേരിയുടേത്. കഴിഞ്ഞ വർഷമായിരുന്നു ശ്രീവിദ്യയുടെയും സംവിധായകൻ രാഹുൽ രാമചന്ദ്രന്റെയും വിവാഹനിശ്ചയം. ശ്രീവിദ്യ കാസർഗോഡ് സ്വദേശിനിയായതിനാല്‍ വിവാഹ നിശ്ചയം കാസർഗോഡ് വച്ചായിരുന്നു. വിവാഹം എല്ലാവർക്കും എത്തിച്ചേരാനുള്ള സൗകര്യത്തിനായി എറണാകുളത്താണ് നടത്തിയത്. കുടുംബാംഗങ്ങളെ ബുദ്ധിമുട്ടിക്കാതെ ജോലി തിരക്കിനിടയില്‍ ശ്രീവിദ്യയും രാഹുലും ചേർന്നാണ് ഹല്‍ദി, സംഗീത്, വിവാഹം, റിസപ്ഷൻ അടക്കമുള്ളവയ്ക്കുള്ള ഒരുക്കങ്ങളെല്ലാം നടത്തിയത്. വിവാഹ ശേഷമുള്ള വിശേഷങ്ങളും താരങ്ങൾ പങ്കുവെക്കാറുണ്ടായിരുന്നു.
ഇപ്പോഴിതാ ബോൾഡ് ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് ശ്രീവിദ്യ. ചുവപ്പും ക്രീംമും കളറുകളുടെ കൊമ്പിനേഷൻ ഡ്രസ്സ് ആണ് താരം അണിഞ്ഞിരിക്കുന്നത്. സൂരി വിമെൻ ആണ് ശ്രീവിദ്യയുടെ വസ്ത്രം ഒരുക്കിയിരിക്കുന്നത്. ഫിയാമ സ്റ്റുഡിയോയാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. ലുക്ക് കിടിലൻ ആയിട്ടുണ്ടെന്നാണ് പ്രേക്ഷകരുടെ കമന്റ്.
വിവാഹശേഷവും താന്‍ അഭിനയരംഗത്ത് ഉണ്ടാവുമെന്ന് ശ്രീവിദ്യ പറഞ്ഞിരുന്നു. ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ സിനിമ പോലെയുള്ള ജീവിതമാണ് പ്ലാന്‍ ചെയ്യുന്നത്. എന്നാല്‍ മേജര്‍ രവിയുടെ സിനിമയിലെ പോലെ പൊട്ടലും ചീറ്റലും സന്തോഷവുമൊക്കെയായിരിക്കും നടക്കാന്‍ പോവുന്നതെന്ന് തോന്നുന്നുവെന്നും രാഹുല്‍ പറയുന്നുണ്ടായിരുന്നു. ജനിക്കാന്‍ പോവുന്ന കുഞ്ഞിന് ഇടാനുള്ള പേരൊക്കെ തന്റെ മനസിലുണ്ടെന്ന് രാഹുല്‍ പറഞ്ഞപ്പോള്‍, അധികമാര്‍ക്കും ഇല്ലാത്ത പേരിനോടാണ് താല്‍പര്യമെന്നായിരുന്നു ശ്രീവിദ്യ പറഞ്ഞത്.
View this post on Instagram
ശ്രീവിദ്യയ്ക്ക് ചില കാര്യങ്ങളില്‍ കുറച്ച് പിടിവാശിയുണ്ട്. അത് അഡ്ജസ്റ്റ് ചെയ്യാവുന്നതേയുള്ളൂ, അല്ലാതെ പ്രശ്നങ്ങളൊന്നുമില്ലെന്നും രാഹുല്‍ പറഞ്ഞിരുന്നു. യൂട്യൂബ് ചാനലിലൂടെയായിരുന്നു രാഹുലും ശ്രീവിദ്യയും ഇഷ്ടാനിഷ്ടങ്ങളെക്കുറിച്ച് സംസാരിച്ചത്. ഇനിയങ്ങോട്ടുള്ള വിശേഷങ്ങളും യൂട്യൂബ് ചാനലിലൂടെയായി പങ്കിടുമെന്നും ഇരുവരും പറഞ്ഞിരുന്നു.
ALSO READ : ഒഴിവുസമയം ആഘോഷമാക്കി ‘ഗീതാഗോവിന്ദം’ താരങ്ങൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]