ജിദ്ദ: ഐപിഎല്‍ താരലേലത്തില്‍ ഇന്ത്യൻ പേസര്‍ ഉമ്രാന് മാലിക്കിന് ആവശ്യക്കാരില്ല. 75 ലക്ഷം അടിസ്ഥാന വിലക്ക് ലേലത്തിനെത്തിയ ഉമ്രാന് മാലിക്കിനെ ലേലത്തില്‍ ഒരു ടീമും വിളിച്ചില്ല. ഐപിഎല്ലിലെ വേഗതയേറിയ ബൗളറായിരുന്ന ഉമ്രാന് മാലിക്ക് റണ്‍സേറെ വഴങ്ങുന്നതാണ് തിരിച്ചടിയായത്.
ഇന്ത്യൻ താരം ഇഷാന്ത് ശര്‍മയെ അടിസ്ഥാനവിലയായ 75 ലക്ഷം രൂപക്ക് ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കിയപ്പോള്‍ രണ്ട് കോടി അടിസ്ഥാന വിലയുണ്ടായിരുന്ന ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്മാനും ഇന്ത്യൻ പേസര്‍ ഉമേഷ് യാദവിനും ലേലത്തില്‍ ആവശ്യക്കാരുണ്ടായിരുന്നില്ല. ഇംഗ്ലണ്ട് താരങ്ങളായ മൊയീന്‍ അലി, ബെന്‍ ഡക്കറ്റ്, ജൂനിയര്‍ എ ബി ഡിവില്ലിയേഴ്സ് എന്ന വിശേഷണമുള്ള ദക്ഷിണാഫ്രിക്കന്‍ താരം ഡെവാള്‍ഡ് ബ്രെവിസ് എന്നിവര്‍ക്കും ആവശ്യക്കാരുണ്ടായില്ല.
‘ഞാനായിരുന്നെങ്കിൽ മാന്‍ ഓഫ് ദ മാച്ചായി അവനെ തെരഞ്ഞെടുക്കും’, പെര്‍ത്ത് ടെസ്റ്റിലെ വമ്പന്‍ ജയത്തിനുശേഷം ബുമ്ര
അതേസമയം, കഴിഞ്ഞ സീസണുകളില്‍ മുംബൈക്കായി ഫിനിഷറായി തിളങ്ങിയ ടിം ഡേവിഡിവെ മൂന്ന് കോടി രൂപക്ക് ആര്‍സിബി ടീമിലെത്തിച്ചു.ഒരു കോടി അടിസ്ഥാന വിലയുണ്ടായിരുന്ന സ്പിന്നര്‍ ഷഹബാസ് അഹമ്മദിനെ ലഖ്നൗ 2.40 കോടി നല്കി ടീമിലെടുത്തപ്പോള്‍ 75 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന ദീപക് ഹൂഡയെ ചെന്നൈ സൂപ്പര്‍ കിംഗ്സ് 1.70 കോടിക്ക് ടീമിലെത്തിച്ചു.
ഇന്ത്യൻ പേസര്‍മാര്‍ക്കായി വീറോടെ ലേലം വിളിച്ച് ടീമുകൾ; ഒടുവല്‍ ഭുവിയെ സ്വന്തമാക്കി ആര്‍സിബി, ചാഹര്‍ മുംബൈയില്‍
ടിം ഡേവിഡിനെ കൈവിട്ട മുംബൈ രണ്ട് കോടി അടിസ്ഥാന വിലയുണ്ടായിരുന്ന വില്‍ ജാക്സിനെ 5.25 കോടി നല്കി ടീമിലെത്തിച്ചത് നേട്ടമായി. കഴിഞ്ഞ സീസമില്‍ ആര്‍സിബിക്കായി വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്ത താരമാണ് വില്‍ ജാക്സ്. രണ്ട് കോടി അടിസ്ഥാന വിലയുള്ള ഓസീസ് പേസര്‍ സ്പെന്‍സര്‍ ജോണ്‍സണെ 2.80 കോടിക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിലെത്തിച്ചു. മുന്‍ ലേലങ്ങളില്‍ കോടികള്‍ വാരിയിരുന്ന ജയദേവ് ഉനദ്ഘട്ടിനെ അടിസ്ഥാന വിലയായ ഒരു കോടി രൂപക്ക് ഹൈദരാബാദ് ടീമിലെത്തിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]