ട്രെയിൻ ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്തെങ്കിലും യാത്ര പെട്ടന്ന് ഒഴിവാക്കേണ്ടി വന്നാൽ എന്തുചെയ്യും? ടിക്കറ്റ് റദ്ദാക്കേണ്ടി വരും. എന്നാൽ അത് പണം ചെലവുള്ള കാര്യം തന്നെയാണ്. കാരണം ഇതിന് യാത്രക്കാർ ക്യാൻസലേഷൻ ചാർജ് നൽകേണ്ടി വന്നേക്കാം. എന്നാൽ ടിക്കറ്റ് എങ്ങനെ ബുക്ക് ചെയ്തിരിക്കുന്നു, എപ്പോ റദ്ദാക്കുന്നു എന്നത് അനുസരിച്ച് ഈ നിരക്കുകളിൽ മാറ്റം വരും.
ഓൺലൈൻ വഴി ബുക്ക് ചെയ്ത ടിക്കറ്റ് സ്ഥിരീകരിച്ചിട്ടില്ലെങ്കിൽ അത് സ്വയമേവ റദ്ദാക്കപ്പെടും, ഇങ്ങനെ റദ്ദാക്കപ്പെടുന്ന ടിക്കറ്റിന്റെ മുഴുവൻ തുകയും ടിക്കറ്റ് ഉടമയുടെ അക്കൗണ്ടിലേക്ക് റീഫണ്ട് ചെയ്യപ്പെടും. അതേസമയം, ആർഎസി, അല്ലെങ്കിൽ സ്ഥിരീകരിച്ച ടിക്കറ്റുകൾ റദ്ദാക്കുകയാണെങ്കിൽ ക്യാൻസലേഷൻ ചാർജ് നൽകണം.
ട്രെയിൻ പുറപ്പെടുന്നതിന് 48 മണിക്കൂർ മുമ്പ് ഒരാൾ ടിക്കറ്റ് റദ്ദാക്കുകയാണെങ്കിൽ
ഫസ്റ്റ് എസി ക്ലാസ് ടിക്കറ്റിന് 240 രൂപ + ജിഎസ്ടി.
സെക്കൻഡ് എസി ക്ലാസ് ടിക്കറ്റിന് 200 രൂപ + ജിഎസ്ടി.
എസി ചെയർ കാർ, എസി ടയർ 3, അല്ലെങ്കിൽ എസി തേർഡ് ക്ലാസ് ടിക്കറ്റിന് 180 രൂപ + ജിഎസ്ടി.
സ്ലീപ്പർ ക്ലാസ് ടിക്കറ്റിന് 120 രൂപ.
രണ്ടാം ക്ലാസ് ടിക്കറ്റിന് 60 രൂപ.
ട്രെയിൻ പുറപ്പെടുന്നതിന് 12 മണിക്കൂർ മുൻപും 48 മണിക്കൂറിന് ഇടയിലും ഒരാൾ ടിക്കറ്റ് റദ്ദാക്കുകയാണെങ്കിൽ ടിക്കറ്റ് നിരക്കിൻ്റെ 25 ശതമാനം ക്യാന്സലേഷൻ ചാർജായി നൽകണം. ട്രെയിൻ പുറപ്പെടുന്നതിന് 4 മണിക്കൂർ മുൻപും 12 മണിക്കൂറിന് ഇടയിലും ഒരാൾ ടിക്കറ്റ് റദ്ദാക്കുകയാണെങ്കിൽ ടിക്കറ്റ് നിരക്കിൻ്റെ 50 ശതമാനം ക്യാന്സലേഷൻ ചാർജായി നൽകണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]