
തൃശൂർ: അതിരപ്പിള്ളി കണ്ണൻ കുഴിയിൽ കള്ള് ച്ചെത്താൻ തെങ്ങിൽ കയറിയ തൊഴിലാളി വീണ് മരിച്ചു. കാടുകുറ്റി ഷാജു (50) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. അതേസമയം, രോഗിയെ കൃത്യ സമയത്ത് ആശുപത്രിയിലെത്തിച്ചില്ലെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തി.
രോഗിയുമായി ആശുപത്രിയിലേക്ക് കൊണ്ടുപോയ 108 ആംബുലൻസ് വേലൂക്കര വച്ച് ബ്രേക്ക്ഡൗണായിരുന്നു. രോഗിയെ ജീപ്പിലാണ് പിന്നീട് ചാലക്കുടിയിലെ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിക്കാൻ വൈകിയെന്ന് വീട്ടുകാർ പരാതി പറഞ്ഞെന്ന് സ്ഥലം എംഎൽഎയായ സനീഷ് കുമാർ ജോസഫ് പറഞ്ഞു. ഷാജുവിൻ്റെ മൃതദേഹം ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. ഭാര്യ- സലീല, മക്കൾ- നിഖില ഷാജു, നിഥില ഷാജു.
ഇപി ജയരാജന്റെ ആത്മകഥാ വിവാദം; രവി ഡിസിയുടെ മൊഴിയെടുത്തു, കരാര്‍ ഇല്ലെന്ന് മൊഴി നൽകിയതായി പൊലീസ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]