അമേരിക്കന്‍ കോടതിയുടെ നിയമനടപടികളെത്തുടര്‍ന്ന് കനത്ത നഷ്ടം നേരിട്ട അദാനി ഗ്രൂപ്പ് ഓഹരികള്‍ ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ നേട്ടത്തില്‍ തിരിച്ചെത്തി. 7 ശതമാനം നേട്ടമാണ് ഇന്ന് അദാനി ഓഹരികള്‍ കൈവരിച്ചത്. ഓഹരി വിപണികളും ഇന്ന് വ്യാപാരം തുടങ്ങിയത് മികച്ച നേട്ടത്തോടെയാണ് . സെന്‍സെക്സ് ആയിരത്തിലേറെ പോയിന്റ് ഉയര്‍ന്നു. അമേരിക്കന്‍ കോടതിയുടെ ഉത്തരവിനെതിരെ അദാനി ഗ്രൂപ്പ് നിയമപോരാട്ടത്തിന് ഒരുങ്ങുന്നു എന്ന വാര്‍ത്തകളാണ് ഓഹരികള്‍ക്ക് അനുകൂലമായത്. ഇതുമായി ബന്ധപ്പെട്ട് അദാനി വിദേശത്തുള്ള നിയമവിദഗ്ധരുമായി കൂടിയാലോചനകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. നിലവില്‍ കേസ് കൈകാര്യം ചെയ്യുന്ന കോടതിയില്‍ വിചാരണ തുടങ്ങാന്‍ ഏറെ താമസമുണ്ടാകുമെന്ന സൂചനകളും അദാനി ഓഹരികള്‍ക്ക് അനുകൂലമായി. അദാനിക്കെതിരെ കുറ്റം ചുമത്താന്‍ യുഎസ് പ്രോസിക്യൂട്ടര്‍മാര്‍ക്ക് അധികാരമുണ്ടോ എന്നുള്ള കാര്യമാണ് ഗൗതം അദാനിയുടെ സംഘം പ്രധാനമായും പരിശോധിക്കുക.
അദാനി എന്റര്‍പ്രൈസസ് ഓഹരികള്‍ ഇന്ന് 3.52 ശതമാനം ഉയര്‍ന്ന് 2,306.40 രൂപയിലെത്തി. അദാനി പവര്‍ ഓഹരികള്‍ 0.46 ശതമാനം ഉയര്‍ന്ന് 466.35 രൂപയും അദാനി എനര്‍ജി സൊല്യൂഷന്‍സ് ഓഹരി വില 0.67 ശതമാനം ഉയര്‍ന്ന് 653.75 രൂപയിലുമെത്തി. അദാനി ഗ്രീന്‍ എനര്‍ജി ഓഹരി വില 1.67 ശതമാനം ഉയര്‍ന്ന് 1070 രൂപ എന്ന നേട്ടം കൈവരിച്ചു . അദാനി പോര്‍ട്ട്സ് ഓഹരികള്‍ 3.03 ശതമാനം ഉയര്‍ന്ന് 1171.95 രൂപയും അദാനി ടോട്ടല്‍ ഗ്യാസിന്റെ ഓഹരികളില്‍ 1.86 ശതമാനവും അദാനി വില്‍മറിന്റെ ഓഹരികളില്‍ 1.44 ശതമാനവും വര്‍ധനവുണ്ടായി. മുംബൈയിലെ ധാരാവിയില്‍ അദാനിയുടെ പുനര്‍വികസന പദ്ധതി തുടരുന്നതിനെക്കുറിച്ചുള്ള സംശയങ്ങള്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നതോടെ ഇല്ലാതായതും അദാനി ഗ്രൂപ്പിന് അനുകൂലമായി.
ഗൗതം അദാനിയും മറ്റുള്ളവരും ഊര്‍ജ കരാറുകള്‍ നേടിയെടുക്കാന്‍ 265 മില്യണ്‍ ഡോളറിന്റെ കൈക്കൂലി നല്‍കിയതായി യുഎസ് പ്രോസിക്യൂട്ടര്‍മാര്‍ ആരോപിച്ചതോടെ കഴിഞ്ഞയാഴ്ച അദാനി ഗ്രൂപ്പ് ഓഹരികള്‍ കുത്തനെ ഇടിഞ്ഞിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]