
ആരോഗ്യകരമായ ജീവിതശൈലി നിലനിർത്തുന്നതിനും ശരീരത്തിൽ അടിഞ്ഞുകൂടുന്ന അധിക കൊഴുപ്പ് കുറയ്ക്കുന്നതിനുമുള്ള ഒരു മാർഗ്ഗമായി ഫിറ്റ്നസ് പ്രേമികളും പരിശീലകരും പലപ്പോഴും ഓരോ ദിവസവും 10,000 ചുവടുകൾ നടക്കാൻ ശുപാർശ ചെയ്യാറുണ്ട്. ഈ ലക്ഷ്യം ഓരോ ദിവസവും പൂർത്തിയാക്കാനായി ചില വ്യക്തികൾ പാരമ്പര്യേതരമോ ക്രിയാത്മകമോ ആയ വഴികൾ എങ്ങനെ കണ്ടെത്തുന്നുവെന്ന് നിരീക്ഷിക്കുന്നത് രസകരമാണ്. അടുത്തിടെ ഇതിന് സമാനമായ ഒരു സംഭവം സമൂഹ മാധ്യമത്തില്‍ വലിയ ശ്രദ്ധ പിടിച്ചുപറ്റി.
ഒരു സ്ത്രീ റെയിൽവേ സ്റ്റേഷനിൽ താഴേക്ക് വരുന്ന എസ്കലേറ്ററിൽ മുകളിലേക്ക് കയറാൻ ശ്രമിക്കുന്ന ദൃശ്യങ്ങളായിരുന്നു അത്. കൈയിൽ ഒരു ലഗേജ് ബാഗും പിടിച്ചുള്ള സ്ത്രീയുടെ ഈ പ്രവർത്തി തെല്ലൊന്നുമല്ല അവിടെയുണ്ടായിരുന്ന ആളുകളെ അമ്പരപ്പിച്ചത്. സമൂഹ മാധ്യമങ്ങളില്‍ ഈ പ്രവർത്തിയെ ‘നല്ല വ്യായാമം’ എന്നാണ് വിശേഷിപ്പിച്ചതെങ്കിലും ഒരുപക്ഷേ ആ സ്ത്രീയുടെ അറിവില്ലായ്മ കൊണ്ടായിരിക്കാം താഴേക്ക് വരുന്ന എസ്കലേറ്ററിൽ മുകളിലേക്ക് കയറാനുള്ള ശ്രമം നടത്തിയതയെന്ന് അഭിപ്രായപ്പെടുന്നവരും ഉണ്ട്.
‘വലിയ ചോളം വേണോ ചെറുത് വേണോ?’ അമ്മയോടൊപ്പം മഴയത്ത് ചോളം വിൽക്കുന്ന കുട്ടികളുടെ വീഡിയോ വൈറൽ
View this post on Instagram
നെഞ്ചുവേദന വന്നയാൾക്ക് സിപിആർ നല്കി ടിക്കറ്റ് ചെക്കർ; വീഡിയോ പങ്കുവച്ച് റെയിൽവേ, വിമർശിച്ച് സോഷ്യൽ മീഡിയ
ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഈ വീഡിയോയിൽ നിരവധി യാത്രക്കാരുമായി താഴേക്ക് വരുന്ന ഒരു എസ്കലേറ്ററാണ് ഉള്ളത്. ആ എസ്കലേറ്ററിന്റെ ഏറ്റവും താഴത്തെ പടിയിൽ നിൽക്കുന്ന ഒരു സ്ത്രീ മുകളിലേക്ക് കയറുന്നതിനായി നടത്തുന്ന നിരന്തരശ്രമം വീഡിയോയിൽ കാണാം. കൈയിൽ ഒരു വലിയ ബാഗും പിടിച്ചു കൊണ്ടുള്ള സ്ത്രീയുടെ ഈ പ്രവർത്തി പലരെയും അമ്പരപ്പിക്കുന്നുണ്ടെങ്കിലും ചുറ്റുമുള്ളവരെ ഒന്ന് ശ്രദ്ധിക്കുക പോലും ചെയ്യാതെ അവർ മുകളിലേക്ക് കയറാനുള്ള തന്റെ ശ്രമം തുടരുന്നതും വീഡിയോയില്‍ കാണാം. അതേ എസ്കലേറ്ററിൽ താഴേക്ക് വരുന്നവർ ഇവരെ പിന്തിരിപ്പിക്കാനും തങ്ങൾ കയറിയ എസ്കലേറ്റർ താഴേക്ക് മാത്രം സഞ്ചരിക്കുന്നതാണെന്നും പറയുന്നുണ്ടെങ്കിലും അവര്‍ അതൊന്നും ശ്രദ്ധിക്കാതെ തന്റെ പ്രവര്‍ത്തി തുടരുന്നു.
വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഉടനീളം പ്രതികരണങ്ങൾക്കും ഊഹാപോഹങ്ങൾക്കും വഴിയൊരുക്കി. ചില കാഴ്ചക്കാർ സ്ത്രീ ഗ്രാമപ്രദേശത്ത് നിന്നുള്ള ആളായിരിക്കാമെന്നും എസ്കലേറ്ററുകൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് ഒരുപക്ഷേ അറിയില്ലായിരിക്കാമെന്നും അഭിപ്രായപ്പെട്ടു. എന്നാൽ അവരുടെ പ്രവർത്തി ഒരുപക്ഷേ ഒരു തമാശയുടെ ഭാഗമായോ അല്ലെങ്കിൽ ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായോ ആയിരിക്കാമെന്നായിരുന്നു മറ്റ് ചിലരുടെ അഭിപ്രായം. വീഡിയോ ഇതിനകം തന്നെ 66 ലക്ഷം പേരാണ് കണ്ടത്.
‘ഡാന്‍സിംഗ് സ്റ്റിക്ക് മാന്‍’; ഓട്ടത്തിന്റെ റൂട്ട് മാപ്പ് ഉപയോഗിച്ചുള്ള നൃത്ത അനിമേഷന്‍ വീഡിയോ വൈറല്‍
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]