.news-body p a {width: auto;float: none;}
ബോളിവുഡിലെ താരജോഡികളാണ് അഭിഷേക് ബച്ചനും ഐശ്വര്യറായിയും. അടുത്തിടെയായി ഇരുവരും തമ്മിൽ വേർപിരിയുകയാണെന്ന തരത്തിൽ നിരവധി അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഐശ്വര്യ റായ് ഇപ്പോൾ തന്റെ വീട്ടിലാണെന്നാണ് പുറത്തുവരുന്ന വിവരം. മകളുടെ പിറന്നാളാഘോഷത്തിന്റെയും മറ്റും ചിത്രങ്ങൾ ഐശ്വര്യ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.
എന്നാൽ അഭിഷേകിനൊപ്പമുള്ള ഒരു ചിത്രം പോലും ഐശ്വര്യ പങ്കുവയ്ക്കാത്തതും ഏറെ ചർച്ചയായി. കൂടാതെ ഈ മാസം ആദ്യമായിരുന്നു ഐശ്വര്യയുടെ പിറന്നാൾ. എന്നാൽ പിറന്നാൾ ദിനത്തിൽ അഭിഷേകോ അമിതാഭ് ബച്ചനോ പതിവുപോലെ ആശംസ പോസ്റ്ററുകൾ പങ്കുവയ്ക്കാത്തതും അഭ്യൂഹങ്ങൾക്ക് ശക്തി കൂട്ടി.
ഇപ്പോഴിതാ ദ ഹിന്ദുവിന് അഭിഷേക് നൽകിയ അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. അഭിഷേക് ബച്ചൻ നായകനായെത്തിയ ‘ഐ വാന്റ് ടു ടോക്ക്’ എന്ന ചിത്രത്തിന്റെ പ്രമോഷൻ സമയത്താണ് ഈ അഭിമുഖം നടന്നത്. മകളായ ആരാധ്യ ജനിച്ച സമയത്ത് അവളെ നോക്കാനായി ഐശ്വര്യ അഭിനയ ജീവിതത്തിൽ നിന്ന് ഇടവേളയെടുത്തിരുന്നുവെന്നും അതിന് നന്ദിയുണ്ടെന്നുമാണ് അഭിഷേക് പറഞ്ഞത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
‘എനിക്ക് പുറത്ത് പോയി സിനിമ ചെയ്യാൻ കഴിഞ്ഞത് എന്റെ ഭാഗ്യമാണ്. എനിക്കറിയാം ഐശ്വര്യ ആരാധ്യയ്ക്കൊപ്പം വീട്ടിലുണ്ടെന്ന്. അതിന് ഐശ്വര്യയോട് എനിക്ക് വളരെയധികം നന്ദിയുണ്ട്’,- എന്നാണ് അഭിഷേക് പറഞ്ഞത്. വിവാഹമോചന വാർത്തകൾക്ക് ഇതുവരെ അഭിഷേകോ ഐശ്വര്യയോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.