ഇന്ത്യന്‍ റെയില്‍വേ മന്ത്രാലയം പങ്കുവച്ച ഒരു വീഡിയോയ്ക്ക് താഴെ രൂക്ഷ വിമര്‍ശനവുമായി സമൂഹ മാധ്യമ ഉപയോക്താക്കള്‍. ട്രെയിന്‍ യാത്രയ്ക്കിടെ ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച ഒരു യാത്രക്കാരന് സിപിആര്‍ നല്കുന്ന ടിക്കറ്റ് ചെക്കറുടെ വീഡിയോയാണ് റെയില്‍വേ മന്ത്രാലയം തങ്ങളുടെ എക്സ് സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചത്. അഞ്ച് ലക്ഷം പേര് ഇതിനകം കണ്ട വീഡിയോയ്ക്ക് താഴെ രൂക്ഷമായ വിമര്‍ശനമാണ് സമൂഹ മാധ്യമ ഉപയോക്താക്കള്‍ രേഖപ്പെടുത്തിയത്. അമ്രപാലി എക്സ്പ്രസിന്റെ ജനറൽ കോച്ചിൽ യാത്ര ചെയ്യുമ്പോഴാണ് ഒരു യാത്രക്കാരന് ഹൃദയാഘാതമുണ്ടായത്. യാത്രക്കാരനെ സഹായിക്കാനുള്ള ശ്രമത്തിൽ ടിടിഇ ഇടപെട്ട് സിപിആർ നല്‍കുന്നതായിരുന്നു വീഡിയോയില്‍ ഉണ്ടായിരുന്നത്. എന്നാൽ, സിപിആർ ചെയ്യുന്നതിനെ ചോദ്യം ചെയ്ത് ഡോക്ടർമാർ രംഗത്തെത്തിയതോടെയാണ് വീഡിയോയ്ക്ക് താഴെ സമൂഹ മാധ്യമ ഉപയോക്താൾ വിമര്‍ശനവുമായി എത്തിയത്.
‘ടിടിഇയുടെ ശ്രമം ‘ജീവൻ’ നൽകി. ട്രെയിൻ നമ്പർ 15708 ‘അമ്രപാലി എക്സ്പ്രസിന്റെ’ ജനറൽ കോച്ചിൽ യാത്ര ചെയ്യുന്നതിനിടെ 70 കാരനായ യാത്രക്കാരന് ഹൃദയാഘാതമുണ്ടായി. അവിടെയുണ്ടായിരുന്ന ടിടിഇ ഉടൻ തന്നെ സിപിആർ നൽകുകയും യാത്രക്കാരന്റെ ജീവൻ രക്ഷിക്കുകയും ചെയ്തു. തുടർന്ന് യാത്രക്കാരനെ ഛപ്ര റെയിൽവേ സ്റ്റേഷനിലെ ആശുപത്രിയിലേക്ക് അയച്ചു.’ വീഡിയോ പങ്കുവച്ച് കൊണ്ട് റെയില്‍വേ മന്ത്രാലയം എഴുതിയത് ഇങ്ങനെയായിരുന്നു. എന്നാല്‍, നാഡിമിടിപ്പോ ശ്വാസോച്ഛ്വാസമോ ഇല്ലാത്ത അബോധാവസ്ഥയിലുള്ള രോഗികൾക്കുള്ളതാണ് സിപിആർ നല്‍കുകയെന്നും നെഞ്ച് വേദന അനുഭവപ്പെടുന്ന, ബോധമുള്ള ഒരാള്‍ക്ക് സിപിആര്‍ നല്‍കുന്നത് മറ്റ് ഗുരുതരമായ അപകടങ്ങളിലേക്ക് നയിക്കുമെന്നും നിരവധി ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടി. മാത്രമല്ല അബോധത്തിലാകുമ്പോഴാണ് ആളുകള്‍ക്കാണ് കൃത്രിമ ശ്വാസോച്ഛ്വാസം നല്‍കുന്നത്. ഇവിടെ അദ്ദേഹത്തിന് സ്വന്തമായി ശ്വസിക്കാന്‍ കഴിയുന്നു. എന്നിട്ടും എന്തിനാണ് കൃത്രിമ ശ്വാസോച്ഛ്വാസം നല്‍കുന്നതെന്നും ഡോക്ടർമാര്‍ ചോദിച്ചു.
‘ഡാന്‍സിംഗ് സ്റ്റിക്ക് മാന്‍’; ഓട്ടത്തിന്റെ റൂട്ട് മാപ്പ് ഉപയോഗിച്ചുള്ള നൃത്ത അനിമേഷന്‍ വീഡിയോ വൈറല്‍
टीटीई की तत्परता से मिला ‘जीवनदान’
ट्रेन संख्या 15708 ‘आम्रपाली एक्सप्रेस’ के जनरल कोच में सफ़र के दौरान 70 वर्षीय एक यात्री को हार्ट अटैक आने पर तैनात टीटीई ने बिना समय गंवाए CPR दिया और यात्री की जान बचाई। तत्पश्चात छपरा रेलवे स्टेशन पर यात्री को अस्पताल भेज दिया गया। pic.twitter.com/vxqsTEkir7
— Ministry of Railways (@RailMinIndia) November 23, 2024
മരിച്ച കുഞ്ഞിനെ ഉണർത്താന്‍ ശ്രമിക്കുന്ന അമ്മയാന; ഹൃദയം നുറുങ്ങുന്ന കാഴ്ചയെന്ന് സോഷ്യല്‍ മീഡിയ
Our dedicated Indian Railways’ team. pic.twitter.com/BDIEnHTEns
— Ashwini Vaishnaw (@AshwiniVaishnaw) November 24, 2024
3,200 കിലോമീറ്റർ സഞ്ചരിച്ച് ഓസ്ട്രേലിയയിലെത്തിയ പെൻഗ്വിനെ 20 ദിവസത്തിന് ശേഷം തിരികെ വിട്ടു
ടിടിഇ ചെക്കർ ശരിയായ മെഡിക്കൽ പ്രോട്ടോക്കോളുകൾ പാലിച്ചില്ലെന്ന് മാത്രമല്ല, അതിന്റെ വീഡിയോ റെയില്‍വേ മന്ത്രാലയം സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച് കാഴ്ചക്കാരില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുകയാണെന്നും നിരവധി പേര് കുറിച്ചു. ‘അദ്ദേഹം ഉണർന്നിരിക്കുന്നു, ഉണർന്നിരിക്കുന്ന ഒരു വ്യക്തിയിൽ നിങ്ങൾ സിപിആർ ചെയ്യുന്നില്ല. ഹൃദയാഘാതത്തിന് വേണ്ടി മാത്രമല്ല നിങ്ങൾ സിപിആർ ചെയ്യുന്നത്. സർക്കാർ ഉദ്യോഗസ്ഥർ ഇത്തരം തെറ്റിദ്ധാരണാജനകമായ കാര്യങ്ങള്‍ പങ്കുവയ്ക്കരുത്.’ ഒരു കാഴ്ചക്കാരനെഴുതി. “ദയവായി ഈ ട്വീറ്റ് നീക്കം ചെയ്യുക, തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത്” എന്ന് ഒരു കാഴ്ചക്കാരന് എഴുതിയെങ്കിലും വീഡിയോ, ‘ഇന്ത്യൻ റെയിൽ വേ ടീമിന്റെ ആത്മാര്‍ത്ഥത’ എന്ന കുറിപ്പോടെ റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവും തന്റെ അക്കൌണ്ടില്‍ പങ്കുവയ്ക്കുകയാണുണ്ടായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]