
ജിദ്ദ: ഐപിഎല്‍ താരലേലത്തില്‍ അഞ്ച് പേരെയാണ് രാജസ്ഥാന് റോയല്‍സ് ഇതുവരെ ടീമിലെത്തിച്ചത്. ഇതില്‍ എല്ലാവരും ബൗളര്‍മാരായിരുന്നു. ഇംഗ്ലണ്ടിന്റെ ജോഫ്ര ആര്‍ച്ചറാണ് (12.50 കോടി) വിലയേറിയ താരം. കൂടാതെ ശ്രീലങ്കന്‍ പേസര്‍മാരായ വാനിന്ദു ഹസരംഗ (5.25 കോടി), മഹീഷ് തീക്ഷണ (4.40 കോടി) എന്നിവരേയും രാജസ്ഥാന് ടീമിലെത്തിച്ചു. ആകാശ് മധ്വാള് (1.20 കോടി), കുമാര്‍ കാര്‍ത്തികേയ (30 ലക്ഷം) എന്നിവരേയും കൂടി ടീമിലെത്തിക്കാന്‍ രാജസ്ഥാന് സാധിച്ചിരുന്നു.
ഇതില്‍ ഹസരങ്കയുടെ വരവാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം. ചര്‍ച്ച ചെയ്യപ്പെടാനുള്ള കാരണം ക്യാപ്റ്റന്‍ സഞ്ജു സാംസണ് തന്നെയാണ്. ശ്രീലങ്കന്‍ സ്പിന്നര്‍ക്കെതിരെ മോശം റെക്കോഡാണ് സഞ്ജുവിന്. ടി20യില്‍ എട്ട് ഇന്നിംഗ്സുകളില്‍ സഞ്ജുവും ഹസരങ്കയും നേര്‍ക്കുനേര്‍ വന്നു. ഇതില്‍ ആറ് തവണും സഞ്ജുവിനെ പുറത്താക്കാന്‍ ഹസരങ്കയ്ക്കായി. 6.66 മാത്രമാണ് ഹരങ്കയ്ക്കെതിരെ സഞ്ജുവിന്റെ ശരാശരി. 43 പന്തുകളില്‍ 40 റണ്‍സ് മാത്രമാണ് ഹസരങ്കയ്ക്കെതിരെ സഞ്ജുവിന് നേടാന്‍ സാധിച്ചത്. ഇതില്‍ മൂന്ന് വീതം സിക്സും ഫോറും ഉള്‍പ്പെടും.
സഞ്ജുവും റുതുരാജും നേര്‍ക്കുനേര്‍! മുഷ്താഖ് അലിയില്‍ ഇന്ന് കേരളം-മഹാരാഷ്ട്ര പോര്, മത്സരം കാണാന്‍ ഈ വഴികള്‍
ഐപിഎല്ലില്‍ സഞ്ജുവിനെ പുറത്താക്കാനുള്ള അവസരം ഇനി ഹസരങ്കയ്ക്കുണ്ടാവില്ലെന്നാണ് സോഷ്യല്‍ മീഡിയയിലെ അഭിപ്രായം. മാത്രമല്ല, ഹസരങ്കയെ ടീമിലെത്തിച്ചതില്‍ ഏറ്റവും കൂടുതല്‍ സന്തോഷം ക്യാപ്റ്റന്‍ തന്നെയായിരിക്കുമെന്ന രസകരമായ പോസ്റ്റുകളുമുണ്ട്. ചില സോഷ്യല്‍ മീഡിയാ പ്രതികരണങ്ങള്‍…
“RR bringing Wanindu Hasaranga onboard is a masterstroke! 🔥 The potential Sanju vs. Hasaranga matchup now neutralized by moving him to our side—absolutely brilliant! 💗🏏 Can’t wait to see him spin magic for the Royals! #RR #IPL #Hasaranga” @IamSanjuSamson
— Anil Jacob (@aniljacob3409) November 24, 2024
Hasaranga after realizing that Sanju is no more his bunny😭😭pic.twitter.com/6J9TtJ6t9s
— AdityaRRaj (@Adityaraj1920) November 24, 2024
RR bidding for hasaranga so that sanju does not have to play against him
— HainHainlal (@engineer_nands) November 24, 2024
Wanindu Hasranaga is a Royal now..!!!!
Now he can only out Sanju in nets😏 pic.twitter.com/SB654xwcTa
— Chinmay Shah (@chinmayshah28) November 24, 2024
Hasaranga in RR 💗 Sanju saved 😭 pic.twitter.com/jf36nNO63w
— Ritikardo DiCaprio 🦁 (@ThandaPeg) November 24, 2024
No more Sanju embarrassment against Hasaranga 😭 pic.twitter.com/R5uvspCmEF
— Nite (@Royals2008) November 24, 2024
രാജസ്ഥാന് നേരത്തെ സഞ്ജു സാംസണ്, യശസ്വി ജയ്സ്വാള്‍, റിയാന്‍ പരാഗ്, ധ്രുവ് ജുറല്‍, ഷിംറോണ്‍ ഹെറ്റ്മെയര്‍, സന്ദീപ് ശര്‍മ എന്നിവരെ നിലനിര്‍ത്തിയിരുന്നു. ഇപ്പോള്‍ 11 താരങ്ങളായി രാജസ്ഥാന്. ഇനി 17.35 കോടിയാണ് രാജസ്ഥാന് ബാക്കിയുള്ളത്. നാല് വിദേശ താരങ്ങള്‍ ഉള്‍പ്പെടെ 14 പേരെ ഇനിയും സ്വന്തമാക്കാം. ഡില് ഓര്‍ഡര്‍ ബാറ്റര്‍മാരും ബാക്കപ്പ് ഫാസ്റ്റ് ബൗളര്‍മാരുമാണ് രാജസ്ഥാന് ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]