
കൊച്ചി: ആലുവയിൽ വൻ കഞ്ചാവ് വേട്ട. 36 കിലോ കഞ്ചാവുമായി രണ്ട് യുവതികൾ ഉൾപ്പടെ മൂന്ന് ഒഡീഷാ സ്വദേശികളെയാണ് റൂറൽ പൊലീസ് റെയിൽവേ സ്റ്റേഷനിൽ നിന്നും പിടികൂടിയത്. ബാഗിലും ട്രോളി ബാഗിലുമായിട്ടാണ് കഞ്ചാവ് കൊണ്ടുവന്നത്.
ഇന്ന് പുലർച്ച 2 മണിയോടെയാണ് ഇവർ ട്രെയിനിൽ ആലുവയിൽ എത്തിയത്. ആലുവയിൽ എത്തിയ ശേഷം കഞ്ചാവ് കളമശ്ശേരിക്ക് കൊണ്ടുപോകാനായിരുന്നു ശ്രമം. ഇതിന് മുൻമ്പും ഇവർ കഞ്ചാവ് കൊണ്ട് വരികയും കളമശ്ശേരിയിൽ എത്തിക്കുകയും ചെയ്തിട്ടുണ്ട്. സ്ഥിരം കഞ്ചാവ് കടത്തുകാരാണ് ഇവരെന്നാണ് പൊലീസ് സംശയിക്കുന്നത്. ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.
Also Read: കണ്ണൂരിൽ വാഹന പരിശോധനക്കിടെ കടന്നുകളയാൻ 45കാരന്റെ ശ്രമം, കാറിൽ നിന്ന് പിടികൂടിയത് 9.8 കിലോ കഞ്ചാവ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]