.news-body p a {width: auto;float: none;}
സെന്റോസ (സിംഗപ്പൂർ) : നൂറ്റിനാല്പത് കോടി ഇന്ത്യക്കാരുടെ പ്രാർത്ഥനകളും ആശംസകളും ഹൃദയത്തിൽ ഏറ്റുവാങ്ങി കൗമാര പ്രതീക്ഷ ഡി. ഗുകേഷ് ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ഇന്ന് ആദ്യ പോരാട്ടത്തിനിറങ്ങുന്നു. നിലവിലെ ലോക ചാമ്പ്യൻ ചൈനീസ് ഗ്രാൻഡ് മാസ്റ്റർ ഡിംഗ് ലിറനാണ് 18കാരനായ ഗുകേഷിന്റെ എതിരാളി. കാൻഡിഡേറ്റ് ടൂർണമെന്റ് വിജയിച്ചാണ് ഗുകേഷ് ലോക ചാമ്പ്യൻഷിപ്പ് പോരാട്ടത്തിനിറങ്ങുന്നത്.
ആദ്യ മത്സരത്തിൽ വെള്ളക്കരുക്കളുമായി ഓപ്പണിംഗ് നടത്താനുള്ള അവസരം ഗുകേഷിന് ലഭിച്ചു. ക്ളാസിക് ഫോർമാറ്റിൽ 14 റൗണ്ടുകളുള്ള പോരാട്ടം ഡിസംബർ 13വരെയാണ് നടക്കുന്നത്. ഓരോ റൗണ്ടിലും ജയത്തിന് ഒരുപോയിന്റ്. സമനിലയ്ക്ക് അര പോയിന്റ്. ആദ്യം ഏഴര പോയിന്റ് നേടുന്ന കളിക്കാരൻ ജേതാവാകും. 14 റൗണ്ടുകളും പൂർത്തിയാകുമ്പോൾ ഒരേ പോയിന്റ് നിലയാണെങ്കിൽ ടൈബ്രേക്കർ നടത്തും. ആദ്യം റാപ്പിഡ് ഫോർമാറ്റിൽ നാലുറൗണ്ട് മത്സരങ്ങൾ .ഇതിലും തുല്യതയാണെങ്കിൽ രണ്ട് റാപ്പിഡ് റൗണ്ടുകൾ കൂടി. എന്നിട്ടും ഫലമില്ലെങ്കിൽ രണ്ട് ബ്ളിറ്റ്സ് ഗെയിമുകൾ. ഇതിലും ഫലമില്ലെങ്കിൽ ഒരാൾ ജയിക്കുന്നതുവരെ ബ്ളിറ്റ്സ് ഗെയിമുകൾ.
ലൈവ്
ചെസ് 24 ഇന്ത്യ, ചെസ് ബേസ് ഇന്ത്യ യൂട്യൂബ് ചാനലുകളിൽ ഉച്ചയ്ക്ക് 2.30 മുതൽ
ബംഗളൂരു
ഹാസൽവുഡ് (12.50 കോടി), റസിക് ദർ (6 കോടി),ലിവിംഗ്സ്റ്റൺ (8.75 കോടി),ജിതേഷ് (11 കോടി),ഫിൽ സാൾട്ട് (11.5 കോടി).
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]