
കരള്രോഗമെന്നത് എത്രമാത്രം ഗൗരവമുള്ളതാണെന്ന് എടുത്തുപറയേണ്ടതില്ല. ജീവൻ തന്നെ നഷ്ടപ്പെടുന്നതിലേക്ക് നമ്മെ നയിക്കാൻ കരള്‍ രോഗങ്ങള്ക്കാകും. എന്തായാലും കരള്‍ രോഗങ്ങളെ അകറ്റാനും കരളിനെ ആരോഗ്യത്തോടെ കാത്തുസൂക്ഷിക്കാനും നമുക്ക് ചെയ്യാവുന്ന ചില കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്
വ്യായാമം ചെയ്യാതെ വര്‍ഷങ്ങളോളം തുടരുന്നത് കരള്‍ രോഗങ്ങള്‍ക്ക് സാധ്യത കൂട്ടും. ദിവസവും 30 മിനുറ്റെങ്കിലും വ്യായാമം ചെയ്യുക
പൊതുവില്‍ മധുരം കുറച്ചുള്ള ഡയറ്റ് ശീലിക്കുക. കൃത്രിമമധുരം ചേര്‍ത്ത വിഭവങ്ങളോ പാനീയങ്ങളോ പരമാവധി കഴിക്കാതിരിക്കുക
മദ്യപാനം കരള്‍രോഗത്തിലേക്ക് നയിക്കുന്ന വലിയൊരു കാരണമാണ്. പ്രത്യേകിച്ച് പതിവായ മദ്യപാനം. ഇത് തീര്‍ച്ചയായും ഒഴിവാക്കുക
മദ്യത്തിനൊപ്പം തന്നെ പുകവലിയും കരളിന് വലിയ വെല്ലുവിളിയാണ്. പുകവലി- മറ്റ് ലഹരിവസ്തുക്കളുടെ ഉപയോഗം എന്നിവ കുറയ്ക്കുക
രാത്രിയില്‍ 7- 8 മണിക്കൂര്‍ ഉറക്കം ഉറപ്പിക്കാൻ കഴിയുന്നില്ലെങ്കിലും ക്രമേണ ഇത് കരളിന്റെ ആരോഗ്യത്തെ ബാധിക്കാം
അമിതവണ്ണവും കരള്‍ രോഗത്തിന് സാധ്യത കൂട്ടാം. അതിനാല്‍ പ്രായത്തിനും ഉയരത്തിനും ആരോഗ്യാവസ്ഥയ്ക്കുമെല്ലാം അനുസരിച്ച ശരീരഭാരം സൂക്ഷിക്കാൻ ശ്രമിക്കുക
ഹെപ്പറ്റൈറ്റിസ്-ബി വാക്സിൻ എടുക്കാത്തവരിലും കരള്‍ രോഗസാധ്യത കൂടുതലാണ്. അതിനാല്‍ വാക്സിൻ കൃത്യമായും എടുക്കുക
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]