ആലപ്പുഴ : കോൺഗ്രസിനെയും എൽഡിഎഫിനെയും നിശിതമായി വിമര്‍ശിച്ച് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മുസ്ലിംലീഗ് കോൺഗ്രസിനോട് വിലപേശൽ നടത്തുകയാണെന്ന് വെള്ളാപ്പള്ളി നടേശൻ ആരോപിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് കിട്ടുന്നതിന് വേണ്ടിയുളള ശ്രമമാണ് മുസ്ലിം ലീഗ് നടത്തുന്നത്. കോൺഗ്രസ് അവസാനം സീറ്റ് കൊടുക്കും. മലബാറിൽ കോൺഗ്രസ് ഇല്ലാതാകുന്ന സ്ഥിതിയിലേക്ക് എത്തുമെന്നും വെളളാപ്പള്ളി തുറന്നടിച്ചു.
എന്തിനാണ് നാണം കെട്ട് എൽഡിഎഫ് ലീഗിന്റെ പിന്നാലെ പോകുന്നതെന്നും വെള്ളാപ്പള്ളി ചോദിച്ചു. എൽഡിഎഫ് ലീഗിന് പിന്നാലെ പോകുന്നത് കാണുമ്പോൾ എൽഡിഎഫിനെ പിന്തുണയ്ക്കുകയും അധികാരത്തിലേറ്റുകയും ചെയ്ത ജനവിഭാഗങ്ങൾക്ക് ബുദ്ധിമുട്ടുണ്ട്. പ്രതിപക്ഷ നേതാവ് വി ഡി സതീശന് മാടമ്പിയുടെ ശൈലി. കോൺഗ്രസ് സർവനാശത്തിലേക്ക് പോകുകയാണ്. കേരളത്തിൽ ഒരിക്കൽ കൂടി പിണറായി അധികാരത്തിൽ വരും. കേന്ദ്രത്തിൽ മോദിയും വീണ്ടും അധികാരം നേടുമെന്നും വെള്ളാപ്പളളി പറഞ്ഞു.
Last Updated Nov 25, 2023, 12:28 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]