
നമ്മുടെ ആരുമല്ലാത്ത ഒരാള്‍ നമ്മുടെ വളരെ പ്രിയപ്പെട്ട ആളുകളായി മാറുന്ന അനുഭവങ്ങളുണ്ടാകാറുണ്ട് അല്ലേ? എന്തൊക്കെയാണ് നമ്മുടെ ജീവിതത്തില്‍ സംഭവിക്കാന്‍ പോകുന്നത് എന്നതിനെ കുറിച്ച് നമുക്ക് പൂര്‍ണ്ണമായ ധാരണകളൊന്നും ഉണ്ടാവാറില്ല. എന്നാല്‍, ചില സംഭവങ്ങള്‍ ചില മനുഷ്യരെയെല്ലാം നമ്മുടെ പ്രിയപ്പെട്ടവരാക്കും. അത് തന്നെയാണ് അരിസോണയിൽ നിന്നുള്ള 66 -കാരി വാൻഡ ഡെഞ്ചിന്റെയും 24 -കാരനായ ജമാൽ ഹിന്റണിന്റെയും ജീവിതത്തില്‍ സംഭവിച്ചത്.
2016 -ലാണ്. അന്ന് വാന്‍ഡ തന്റെ കൊച്ചുമകന് താങ്ക്സ്ഗിവിംഗുമായി ബന്ധപ്പെട്ട ഒരു മെസ്സേജ് അയച്ചതാണ്. എന്നാല്‍, അത് തെറ്റി എത്തിയതാകട്ടെ അന്ന് 17 -കാരനായിരുന്ന ഹിന്റണിന്റെ അടുത്തും. താങ്ക്സ്ഗിവിംഗിന് ക്ഷണിച്ചു കൊണ്ടായിരുന്നു മെസ്സേജ്. ‘നിങ്ങളാരാണ്’ എന്നായിരുന്നു അവന്റെ മറുപടി. ‘ഞാൻ നിന്റെ മുത്തശ്ശി’ എന്നും വാൻഡ അതിന് മറുപടി അയച്ചു. എന്നാല്‍, ‘നിങ്ങള്‍ എന്റെ മുത്തശ്ശിയല്ല’ എന്ന് ഹിന്റണ്‍ വീണ്ടും മെസ്സേജ് അയച്ചു.
‘നിങ്ങൾ എന്റെ മുത്തശ്ശി അല്ലെങ്കിലും താങ്ക്സ്ഗിവിംഗിന് വരുന്നതില്‍ എന്തെങ്കിലും പ്രശ്നമുണ്ടോ, ഞാൻ വരട്ടേ’ എന്നും ഹിന്റൺ വാൻഡയോട് ചോദിച്ചു. ‘എന്തായാലും വന്നോളൂ. മുത്തശ്ശിമാര്‍ അങ്ങനെയാണ് എല്ലാവര്ക്കും ഭക്ഷണം നല്‍കും’ എന്നായിരുന്നു വാന്‍ഡയുടെ മറുപടി മെസ്സേജ്.
അന്നുതൊട്ട് ഇങ്ങോട്ട് എല്ലാ വര്‍ഷവും അവര്‍ താങ്ക്സ്ഗിവിംഗിന് ഒന്നുചേരും. രക്തബന്ധമില്ലെങ്കിലും ആ മുത്തശ്ശിയും കൊച്ചുമോനും തങ്ങളുടെ നീണ്ടകാലത്തേക്കുള്ള സൗഹൃദത്തിന് കല്ലു പാകുകയായിരുന്നു ആ മെസ്സേജുകളിലൂടെ.
ഓരോ താങ്ക്സ്ഗിവിംഗ് കൂടിച്ചേരലുകളുടെയും ചിത്രങ്ങളും ഇരുവരും സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാറുണ്ട്. വാന്ഡയുടേയും ഹിന്റണിന്റെയും ജീവിതത്തെ ആസ്പദമാക്കി നെറ്റ്ഫ്ലിക്സ് ‘ദ താങ്ക്ഗിവിംഗ് ടെക്സ്റ്റ്’ എന്ന പേരിൽ ഒരു പ്രൊഡക്ഷനും ചെയ്തിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
Last Updated Nov 24, 2023, 10:26 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]