

പാലാ ചേർപ്പുങ്കൽ പാലത്തിനു സമീപം മീനച്ചിലാറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തി ; അന്വേഷണം ആരംഭിച്ച് പാലാ പോലീസ്
സ്വന്തം ലേഖകൻ
പാലാ:ചേർപ്പുങ്കൽ പാലത്തിനു സമീപം മീനച്ചിലാറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ഇന്ന് വൈകുന്നേരത്തോടെയാണ് 35 വയസിൽ കൂടുതൽ പ്രായം തോന്നിക്കുന്ന യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.
പാന്റ്സ് മാത്രം ധരിച്ച നിലയിൽ കരയ്ക്കടിഞ്ഞ മൃതഅദ്ദേഹത്തിന് മൂന്നു നാലു ദിവസത്തെ പഴക്കം സംശയിക്കുന്നു. മരണപ്പെട്ട വ്യക്തിയെ സംബന്ധിച്ച വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. പാലാ പോലിസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
മൃതദേഹം കാണപ്പെട്ട സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പാലാ പോലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]