വരുമാനമില്ലാത്ത ഭൂരിഭാഗം ആളുകളും അഭിമുഖീകരിക്കുന്ന ഒരു വലിയ പ്രതിസന്ധിയായിരിക്കും മാതാപിതാക്കളുടെ കയ്യിൽ നിന്നും പണം വാങ്ങി എടുക്കുക എന്നത്. എങ്ങനെ ചോദിക്കും, എങ്ങനെ ചോദിച്ചാലാണ് കിട്ടുക തുടങ്ങി അനേകം ചോദ്യങ്ങളുണ്ടാകും നമ്മുടെ ഉള്ളിൽ. എന്തു തന്നെ ആയാലും ആവശ്യം നമ്മുടേതായിപ്പോയില്ലേ? അതുകൊണ്ട് നമ്മൾ ചോദിക്കുക തന്നെ ചെയ്യും.
ചിലപ്പോൾ പണത്തിന് പകരം നല്ല ചീത്തയായിരിക്കും കേൾക്കുന്നത്. ഏതായാലും കയ്യിലെ പണം തീർന്നപ്പോൾ ഒരു മകൻ അച്ഛനോട് കുറച്ച് പൈസ തരുമോ എന്ന് ചോദിച്ച രീതിയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ചിരി പടർത്തുന്നത്. അച്ഛൻ തന്നെയാണ് മകനുമായി നടത്തിയ സംഭാഷണത്തിന്റെ സ്ക്രീൻഷോട്ട് എക്സിൽ പങ്ക് വച്ചിരിക്കുന്നത്.
റേഡിയോളജിസ്റ്റായ ഡോ. മനീഷ് കുമാറാണ് മകനുമായുള്ള തന്റെ സംഭാഷണം എക്സിൽ പങ്കുവച്ചത്. അതിൽ മകൻ അച്ഛനോട് പൈസ ചോദിക്കുന്നത് വളരെ ഫോർമലായ രീതിയിലാണ്. ഒരു ഔദ്യോഗിക സംഭാഷണം പോലെ തോന്നും അത് കണ്ടാൽ. തന്റെ മകന് നല്ല ഹ്യൂമര്‍ സെന്‍സുണ്ട് എന്നാണ് അച്ഛന് കാപ്ഷനില്‍ പറയുന്നത്.
‘പ്രിയപ്പെട്ട അച്ഛാ…’ എന്നാണ് മെസ്സേജ് തുടങ്ങുന്നത് തന്നെ. ഒപ്പം അച്ഛന്റെ ആരോഗ്യത്തെ കുറിച്ചും അന്വേഷണമുണ്ട്. ‘ഞാൻ ഈ സന്ദേശം അയക്കുന്നത് എന്റെ കയ്യിലുണ്ടായിരുന്ന പണം തീർന്നു എന്ന് അറിയിക്കാനും കുറച്ച് പണം കൂടി ആവശ്യപ്പെടാനും വേണ്ടിയാണ്. രണ്ട് സർട്ടിഫിക്കേഷൻ കോഴ്സുകൾ വാങ്ങുന്നതിന് വേണ്ടി 772 രൂപ കൂടി അയക്കണം. എന്ന് നിങ്ങളുടെ പ്രിയപ്പെട്ട മകൻ റെക്സ്’ എന്നായിരുന്നു മെസ്സേജ്.
മകന്റെ മെസ്സേജ് കണ്ട അച്ഛൻ ഇത് ഒരു ഫോർമൽ മെസ്സേജ് ആണെന്നും ആരോ ഒരാൾ പണത്തിന് വേണ്ടി അഭ്യർത്ഥിക്കുന്നത് പോലെയാണ് തോന്നുന്നത് എന്നും പറയുന്നുണ്ട്. എന്നാൽ, മര്യാദയോടെ പെരുമാറാൻ താൻ ശ്രമിച്ചതാണ് എന്നാണ് മകന്റെ മറുപടി. ഏതായാലും അച്ഛന്റെയും മകന്റെയും സംഭാഷണം എക്സിൽ വൻ ഹിറ്റായി. ഒരു ലക്ഷത്തിലധികം പേരാണ് പോസ്റ്റ് കണ്ടത്. പോസ്റ്റ് 1500 പേർ ലൈക്ക് ചെയ്യുകയും അനേകം പേർ കമന്റ് നൽകുകയും ചെയ്തു.
ഏതായാലും, ആരോടെങ്കിലും പണത്തിന് വേണ്ടി ആവശ്യപ്പെടുന്നുണ്ടെങ്കിൽ ഈ വഴി കൂടി ഒന്ന് പരീക്ഷിച്ച് നോക്കാവുന്നതാണ്.