ഹെലൻ യാത്രയായി: കണ്ണീരണിഞ്ഞ് സ്കൂള്‍ അങ്കണം, ആദരാഞ്ജലി അര്‍പ്പിച്ച് സഹപാഠികളും അധ്യാപകരും. ഭരണങ്ങാനം സെന്റ് മേരീസ് പള്ളിയിൽ സംസ്കാര ശുശ്രൂഷകൾ നടന്നു.
സ്വന്തം ലേഖകൻ
പാലാ : പാലാ ഭരണങ്ങാനത്ത് ഒഴുക്കില്‍പ്പെട്ട് മരിച്ച ഹെലൻ അലക്സിന്റെ മൃതദേഹം ഭരണങ്ങാനം സേക്രഡ് ഹാര്‍ട്ട് ഗേള്‍സ് സ്കൂളില്‍ പൊതുദര്‍ശനത്തിന് വച്ചു. വിടപറഞ്ഞ കൂട്ടുകാരിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സഹപാഠികളും അധ്യാപകരും നാട്ടുകാരും സ്കൂള്‍ അങ്കണം കണ്ണീര്‍ക്കടലാക്കി. ഭരണങ്ങാനം സെന്റ് മേരീസ് പള്ളിയിൽ സംസ്കാര ശുശ്രൂഷകൾ നടന്നു.
ഭരണങ്ങാനം സേക്രഡ് ഹാര്‍ട്ട് ഗേള്‍സ് സ്കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു ഹെലൻ. ഇന്ന് രാവിലെയാണ് ഹെലൻ അലക്സിന്റെ മൃതദേഹം പൊതുദര്‍ശനത്തിനായി സ്കൂളിലെത്തിച്ചത്. ഹെലനെ അവസാനമായി ഒരു നോക്ക് കാണാനെത്തിയവര്‍ ജീവനറ്റ ശരീരം കണ്ട് വികാരനിര്‍ഭരരായി.
മൃതശരീരം കണ്ട് കരിച്ചിലടക്കാൻ സഹപാഠികള്‍ പാടുപെട്ടു. കണ്ണീരോടെയാണ് സ്കൂള്‍ ഹെലന് വിട ചൊല്ലിയത്. കഴിഞ്ഞ ബുധനാഴ്ച (നവംബര്‍ 22) വൈകുന്നേരമാണ് ഒഴുക്കില്‍ പെട്ട് ഹെലനെ കാണാതാവുന്നത്. കൂട്ടുകാരികള്‍ക്കൊപ്പം സ്കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് മലവെള്ളപ്പാച്ചിലില്‍ പെട്ട് ഹെലനെ കാണാതായത്.
അപകട സ്ഥലത്ത് നിന്നും 25 കിലോ മീറ്റര്‍ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച ഉണ്ടായ കനത്ത മഴയ്ക്ക് പിന്നാലെയാണ് ഹെലൻ ഇടപ്പാടി അയ്യമ്ബാറ കുന്നേമുറി തോട്ടില്‍ വീണത്. ഈരാറ്റുപേട്ടയില്‍ നിന്നും പാലായില്‍ നിന്നുമുള്ള ഫയര്‍ഫോഴ്സ് സംഘത്തോടൊപ്പം ഈരാറ്റുപേട്ടയിലെ നന്മ കൂട്ടവും തെരച്ചിലില്‍ പങ്കാളികളായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തുടര്‍ന്ന് മണിക്കൂറുകളോളം നീണ്ട തെരച്ചിലിന് ഒടുവില്‍ ഇന്നലെ വൈകുന്നേരമാണ് മൃതദേഹം കണ്ടെത്തിയത്. ഏറ്റുമാനൂരിന് സമീപം മീനച്ചിലാര്‍ വേണാട്ടുമാലി കടവില്‍ അടിഞ്ഞ നിലയിലാണ് ഹെലന്റെ മൃതദേഹം കണ്ടെത്തിയത്.