സാഹസിക മോട്ടോർ സ്പോർട്സിലേർപ്പെടാന് പ്രായമൊരു ഘടകമല്ലെന്ന് വ്യക്തമാക്കുന്ന വീഡിയോയുമായി മഹീന്ദ്ര ഗ്രൂപ്പ് ചെയർമാന് ആനന്ദ് മഹീന്ദ്ര. 97 വയസ് പ്രായമുള്ള സ്ത്രീ പാരാമോട്ടോറിംഗ് പരിശീലനത്തിലേർപ്പെടുന്നതിന്റെ വീഡിയോയാണ് എന്റെ നായിക എന്ന പരാമർശത്തോടെയാണ് വീഡിയോ ആനന്ദ് മഹീന്ദ്ര പങ്കുവച്ചിട്ടുള്ളത്. പരിശീലകന്റെ സഹായത്തോടെ പാരാമോട്ടോറിംഗിലേർപ്പെടുന്ന വൃദ്ധയെ വീഡിയോയിൽ കാണാം.
55 സെക്കന്‍ഡ് ദൈർഘ്യമുള്ളതാണ് വീഡിയോ. മഹാരാഷ്ട്രയിലുള്ള ഒരു പാരാമോട്ടോറിംഗ് സ്ഥാപനത്തിന്റേതാണ് വീഡിയോ. വ്യോമ സേനയിൽ നിന്ന് വിരമിച്ചവരും മുന്‍ പാരാ കമാന്‍ഡോകളുമാണ് ഫ്ലൈയിംഗ് റൈനോ എന്ന ഈ സ്ഥാപനം നടത്തുന്നത്. പാരാമോട്ടോറിംഗില് 20 വർഷത്തോളമായി നിരവധി പേർക്കാണ് ഫ്ലൈയിംഗ് റൈനോ പരിശീലനം നൽകിയിട്ടുള്ളത്.