
മുംബൈ-മുംബൈ വിമാനത്താവളം തകര്‍ക്കുമെന്ന് ഭീഷണി മുഴക്കിയ മലയാളി തിരുവനന്തപുരത്ത് അറസ്റ്റില്‍. മുംബൈ തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്) ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഒരു മില്യണ്‍ ഡോളര്‍ ബിറ്റ്കോയിനായി നല്‍കിയില്ലെങ്കില്‍ വിമാനത്താവളം തകര്‍ക്കുമെന്നായിരുന്നു ഭീഷണി.
വ്യാഴാഴ്ചയാണ് ഈ മെയിലില്‍ ഭീഷണി സന്ദേശം ലഭിച്ചത്. തുടര്‍ന്ന് സഹര്‍ പോലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
വ്യാഴാഴ്ച രാവിലെ 11 മണിയോടെയായിരുന്നു ഇമെയില്‍ സന്ദേശം ലഭിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. ഇത് അവസാന മുന്നറിയിപ്പാണെന്നും 48 മണിക്കൂറിനകം പണം നല്‍കിയില്ലെങ്കില്‍ ടെര്‍മിനല്‍ രണ്ട് ബോംബ് വെച്ച് തകര്‍ക്കുമെന്നുമാണ് ഭീഷണി സന്ദേശത്തില്‍ പറഞ്ഞിരുന്നത്.
2023 November 24 India areest Mumbai airport title_en: keralaite arrested-for-threatening-to-blow-mumbai-airport …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]