ഒട്ടാവ: ഈ വർഷം കാനഡയിൽ എത്തിയ ഉപരിപഠനത്തിന് എത്തിയവരുടെ എണ്ണത്തിൽ വൻ കുറവ്. 2025ൽ ജൂലൈ വരെ, കാനഡയിൽ എത്തിയ അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണത്തിൽ 69% കുറവ് രേഖപ്പെടുത്തി.
2025-ൽ 4,37,000 സ്റ്റഡി പെർമിറ്റുകൾ നൽകാനാണ് ഐആർസിസി (ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ) പദ്ധതിയിടുന്നത്. ഇത് 2024-ലെ പരിധിയേക്കാൾ 10% കുറവാണ്.
2024 ൽ 2,93,295 വിദ്യാർത്ഥികളാണ് കാനഡയിൽ എത്തിയത്. 2024 ജനുവരിക്കും ജൂലൈക്കും ഇടയിൽ കാനഡയിൽ എത്തിയത് 1,42,175 വിദ്യാർത്ഥികളായിരുന്നു.
എന്നാൽ ഈ വർഷം ഇതേ കാലയളവിൽ കാനഡയിലെത്തിയ വിദ്യാർത്ഥികളുടെ എണ്ണം 44,105 മാത്രമാണ്. 98,070 വിദ്യാർത്ഥികളുടെ കുറവാണുണ്ടായത്.
അതായത് ഈ വർഷം ഇതുവരെ കാനഡയിൽ എത്തിയ അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഏകദേശം 69% കുറവ് രേഖപ്പെടുത്തി. 2024-ലാണ് കാനഡ അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ സ്റ്റഡി പെർമിറ്റുകൾക്ക് വാർഷിക പരിധി ഏർപ്പെടുത്തിയത്.
2025-ൽ ഇത് 10% കുറച്ചു. ഈ നടപടി അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ വരവ് കുറയാനിടയാക്കി.
സ്റ്റഡി പെർമിറ്റ് അനുവദിക്കുന്ന നടപടിക്രമങ്ങളും കർശനമാക്കിയിട്ടുണ്ട്. ഐആർസിസിയിൽ സമർപ്പിക്കുന്ന ഓരോ അപേക്ഷക്കും പ്രവിശ്യയിൽ നിന്നോ ടെറിട്ടറിയിൽ നിന്നോ ഉള്ള അറ്റസ്റ്റേഷൻ ലെറ്റർ ഇപ്പോൾ നിർബന്ധമാണ്.
കൂടാതെ, 2024 സെപ്തംബർ 1 മുതൽ, കരിക്കുലം ലൈസൻസിംഗ് ക്രമീകരണങ്ങൾ ആരംഭിക്കുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് ബിരുദ പഠനം പൂർത്തിയാകുമ്പോൾ പോസ്റ്റ്-ഗ്രാജ്വേഷൻ വർക്ക് പെർമിറ്റിന് അർഹതയുണ്ടായിരിക്കില്ല. 2026-ഓടെ അന്താരാഷ്ട്ര വിദ്യാർത്ഥികളും വിദേശ തൊഴിലാളികളും ഉൾപ്പെടെയുള്ള താൽക്കാലിക താമസക്കാരുടെ എണ്ണം രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 5% ആയി പരിമിതപ്പെടുത്താൻ കാനഡയുടെ താൽക്കാലിക കുടിയേറ്റ പദ്ധതി ലക്ഷ്യമിടുന്നു.
2025 ജനുവരിക്കും ജൂലൈക്കും ഇടയിൽ, 2024-ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് വിദ്യാർത്ഥികളുടെയും തൊഴിലന്വേഷകരുടെയും ആകെ കണക്കിൽ 2,35,070 പേരുടെ കുറവുണ്ടായി. അതായത്, ഈ വർഷത്തിന്റെ ആദ്യ ആറു മാസത്തിൽ അന്താരാഷ്ട്ര വിദ്യാർത്ഥികളുടെയും വിദേശ തൊഴിലാളികളുടെയും ആകെ എണ്ണമെടുത്താൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏകദേശം 56% കുറവ് സംഭവിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

