മറാഠി സിനിമാലോകത്ത് മലയാളി സംഗീതത്തിന് സ്വീകാര്യതയേറുന്നു. ലയൺ ഹാർട്ട് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ക്രിസ്റ്റസ് സ്റ്റീഫൻ സംവിധാനം ചെയ്ത ‘തു മാസാ കിനാരാ’ എന്ന മറാഠി ചിത്രത്തിലെ ‘മാസാതു കിനാരാ’ എന്ന ഗാനമാണ് സമൂഹമാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്.
ചിത്രത്തിൻ്റെ സംവിധായകൻ കൂടിയായ ക്രിസ്റ്റസ് സ്റ്റീഫൻ തന്നെയാണ് ഈ ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത്. റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം ഗാനം സംഗീതാസ്വാദകരുടെ ഹൃദയങ്ങൾ കീഴടക്കി.
സമൃദ്ധി പാണ്ഡെയാണ് ഗാനം രചിച്ചിരിക്കുന്നത്. മണി അയ്യർ സംഗീത നിർമ്മാണവും സന്തോഷ് നായർ സംഗീത മേൽനോട്ടവും നിർവഹിച്ചു.
മിക്സിംഗും മാസ്റ്ററിംഗും ബിജിൻ മാത്യുവും (സ്റ്റുഡിയോ വിസ്മയ ഇൻസ്പയർ സോൺ, മുംബൈ) കൈകാര്യം ചെയ്തു. മറാഠി സിനിമയിലെ ആദ്യ മലയാളി നിർമ്മാതാവായ ജോയ്സി പോൾ ജോയ് ആണ് ‘തു മാത്സാ കിനാരാ’ നിർമ്മിക്കുന്നത്.
ചിത്രം ഈ മാസം 31-ന് തിയേറ്ററുകളിലെത്തും. മൂന്ന് പതിറ്റാണ്ടിലേറെയായി ചലച്ചിത്ര-കലാ രംഗങ്ങളിൽ സജീവമായ ക്രിസ്റ്റസ് സ്റ്റീഫനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
സഹനിർമ്മാതാക്കളായ ജേക്കബ് സേവ്യർ, സിബി ജോസഫ് എന്നിവർ മുംബൈയിലെ സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യങ്ങളാണ്. മലയാളികളുടെ കൂട്ടായ്മയിൽ ഒരുങ്ങുന്ന മറാഠി ചിത്രം എന്ന പ്രത്യേകതയും ‘തു മാത്സാ കിനാരാ’യ്ക്കുണ്ട്.
ഒരച്ഛൻ്റെയും അപകടത്തിൽ സംസാരശേഷിയും കേൾവിശക്തിയും നഷ്ടപ്പെട്ട മകളുടെയും കണ്ണീരിൻ്റെയും പുഞ്ചിരിയുടെയും മുഹൂർത്തങ്ങളിലൂടെയുള്ള ജീവിതയാത്രയാണ് ചിത്രം പറയുന്നത്.
സ്വാർത്ഥനായ ഒരു മനുഷ്യൻ്റെ ജീവിതത്തെ ഒരു കുട്ടിയുടെ നിഷ്കളങ്കമായ സ്നേഹം എങ്ങനെ മാറ്റിമറിക്കുന്നു എന്ന് സിനിമ ചിത്രീകരിക്കുന്നു. മനുഷ്യബന്ധങ്ങളുടെ വൈകാരിക തലങ്ങളിലൂടെ സഞ്ചരിക്കുന്ന ഈ ചിത്രം കുടുംബപ്രേക്ഷകർ ഉൾപ്പെടെ എല്ലാവർക്കും പ്രചോദനമാകുമെന്ന് സംവിധായകൻ ക്രിസ്റ്റസ് സ്റ്റീഫൻ പറഞ്ഞു.
മലയാളം, സംസ്കൃതം, മറാഠി ഭാഷകളിലായി 13 സിനിമകൾക്ക് ക്യാമറ ചലിപ്പിച്ച എൽദോ ഐസക്കാണ് ചിത്രത്തിൻ്റെ ഛായാഗ്രാഹകൻ. അഭിനേതാക്കൾ: ഭൂഷൻ പ്രധാൻ, കേതകി നാരായണൻ, കേയ ഇംഗ്ലെ, പ്രണവ് റാവൊറാണെ, അരുൺ നലവടെ, ജയരാജ് നായർ.
ഛായാഗ്രഹണം: എൽദോ ഐസക്, കാര്യനിർവാഹക നിർമ്മാതാവ്: സദാനന്ദ് ടെംബൂൾകർ, ചീഫ് അസിസ്റ്റൻ്റ് ഡയറക്ടർ: വിശാൽ സുഭാഷ് നണ്ട്ലാജ്കർ, അസിസ്റ്റൻ്റ് ഡയറക്ടർ: മൗഷിൻ ചിറമേൽ, സംഗീതം: സന്തോഷ് നായർ, ക്രിസ്റ്റസ് സ്റ്റീഫൻ, മ്യൂസിക് അസിസ്റ്റ്: അലൻ തോമസ്, ഗാനരചന: സമൃദ്ധി പാണ്ഡെ, പശ്ചാത്തല സംഗീതം: ജോർജ് ജോസഫ്, മിക്സ് & മാസ്റ്റർ: ബിജിൻ മാത്യു, സൗണ്ട് ഡിസൈനർ & മിക്സർ: അഭിജിത് ശ്രീറാം ഡിയോ, ഗായകർ: അഭയ് ജോധ്പൂർകർ, ഷരയു ദാത്തെ, സായിറാം അയ്യർ, ശർവാരി ഗോഖ്ലെ, അനീഷ് മാത്യു, ഡിഐ കളറിസ്റ്റ്: ഭൂഷൺ ദൽവി, എഡിറ്റർ: സുബോധ് നർക്കർ, വസ്ത്രാലങ്കാരം: ദർശന ചൗധരി, കലാസംവിധാനം: അനിൽ എം കേദാർ, വിഷ്വൽ പ്രമോഷൻ: നരേന്ദ്ര സോളങ്കി, റിലീസ് ചുമതല: ഫിബിൻ വർഗീസ്, ഡിജിറ്റൽ മാർക്കറ്റിംഗ്: മീഡിയ വൺ സൊല്യൂഷൻ (ജയ്മിൻ ഷിഗ്വാൻ), പബ്ലിക് റിലേഷൻ: അമേയ് ആംബർകർ (പ്രഥം ബ്രാൻഡിംഗ്), പി.ആർ.ഒ: പി.ആർ.സുമേരൻ. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

